നാല്പത്തിയെട്ടിന്റെ നിറവില്‍ നടി ആശ ശരത്ത്; ഇത്തവണ പിറന്നാളാഘോഷം കുടുംബത്തോടൊപ്പം കാനഡയില്‍; ചിത്രങ്ങള്‍ പങ്ക് വച്ച് നടി

Malayalilife
 നാല്പത്തിയെട്ടിന്റെ നിറവില്‍ നടി ആശ ശരത്ത്; ഇത്തവണ പിറന്നാളാഘോഷം കുടുംബത്തോടൊപ്പം കാനഡയില്‍; ചിത്രങ്ങള്‍ പങ്ക് വച്ച് നടി

ര്‍ത്തകി എന്ന രീതിയില്‍ മലയാളികള്‍ക്ക് ഇടയില്‍ അറിയപ്പെടുന്ന ഒരാളായിരുന്നു ആശ ശരത്ത്. പിന്നീട് ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ച് തുടങ്ങിയ ആശ ശരത്ത് ഏഷ്യാനെറ്റിലെ കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെ ജനമനസ്സുകളില്‍ സ്ഥാനം നേടുകയും ചെയ്തു. കുങ്കുമപ്പൂവിലെ പ്രൊഫസര്‍ ജയന്തി എന്ന കഥാപാത്രമായി മലയാളികളുടെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കാന്‍ ആശയ്ക്ക് സാധിക്കുകയും ചെയ്തു.

പരമ്പരകളിലൂടെ അഭിനയത്തിലൂടെ ആശയ്ക്ക് സിനിമകളില്‍ അവസരം ലഭിച്ചു. ഫ്രൈഡേ എന്ന സിനിമയിലാണ് ആശ ആദ്യമായി അഭിനയിക്കുന്നത്. പക്ഷേ സിനിമകളില്‍ സ്ഥാനം ഉറപ്പിച്ചത്, ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ദൃശ്യം എന്ന സിനിമയിലൂടെയാണ്.

പിന്നീട് ആശ  സീരിയലുകള്‍ ചെയ്യുന്നത് നിര്‍ത്തി. ഒന്നിന് പിറകെ ഒന്നായി മികച്ച വേഷങ്ങള്‍ സിനിമയില്‍ ആശയ്ക്ക് ലഭിച്ചു. പീസ് എന്ന സിനിമയാണ് ആശയുടെ അവസാനം പുറത്തിറങ്ങിയത്. ഇപ്പോഴിതാ,ആശ തന്റെ നാല്പത്തിയെട്ടാം ജന്മദിനം ആഘോഷിക്കുകയാണ് ഇപ്പോള്‍. കുടുംബത്തിന് ഒപ്പം കാനഡയിലാണ് ആശ ഈ തവണത്തെ ജന്മദിനം ആഘോഷിച്ചത്. ഭര്‍ത്താവും ഇളയമകളും ആശയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും ആശ ശരത്ത് പങ്കുവച്ചിട്ടുണ്ട്.

 

Read more topics: # ആശ ശരത്ത്.
asha sharath birthday in canada

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES