അജു വര്‍ഗീസ്, ജോജു ജോര്‍ജ്,ലെന എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ആര്‍ട്ടിക്കിള്‍ 21 ട്രെയിലര്‍ പുറത്ത്

Malayalilife
 അജു വര്‍ഗീസ്, ജോജു ജോര്‍ജ്,ലെന എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ആര്‍ട്ടിക്കിള്‍ 21 ട്രെയിലര്‍ പുറത്ത്

ജു വര്‍ഗീസ്, ജോജു ജോര്‍ജ്,ലെന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലെനിന്‍ ബാലകൃഷ്ണന്‍  തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആര്‍ട്ടിക്കിള്‍ 21 'എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.ജൂലൈ 28-ന്  'ആര്‍ട്ടിക്കിള്‍ 21 '
ചെമ്മീന്‍ സിനിമാസ്  തിയ്യേറ്ററുകളിലെത്തിക്കുന്നു.

ബിനീഷ് കോടിയേരി, രോമാഞ്ച്, ലെസ്വിന്‍ തമ്പു, നന്ദന്‍ രാജേഷ്, മനോഹരി ജോയ്, മജീദ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.വാക് വിത്ത് സിനിമാസിന്റെ ബാനറില്‍ ജോസഫ് ധനൂപ്,പ്രസീന, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഷ്‌കര്‍ നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകരുന്നു.എഡിറ്റര്‍-സന്ദീപ് നന്ദകുമാര്‍, പശ്ചാത്തല സംഗീതം-ഗോപീ സുന്ദര്‍,കോ പ്രൊഡ്യൂസര്‍-രോമഞ്ച് രാജേന്ദ്രന്‍,സൈജു സൈമണ്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ശശി പൊതുവാള്‍,കല-അരുണ്‍ പി അര്‍ജ്ജുന്‍,
മേക്കപ്പ്-റഷീദ് അഹമ്മദ്, വസ്ത്രലങ്കാരം-പ്രസാദ് അന്നക്കര, സ്റ്റില്‍സ്-സുമിത് രാജ്,ഡിസൈന്‍-ആഷ്ലി ഹെഡ്,സൗണ്ട് ഡിസൈന്‍-രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ലിദീഷ് ദേവസ്സി, അസോസിയേറ്റ് ഡയറക്ടര്‍- ഇംതിയാസ് അബൂബക്കര്‍,വിതരണം-ചെമ്മീന്‍ സിനിമാസ്,പി ആര്‍ ഒ-എ എസ് ദിനേശ്.

article 21 trailor out

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES