മലയാള സിനിമാ ലോകത്തെ മുന്‍നിര നിര്മ്മാണ കമ്പനികളില്‍ ഒന്നായ ആശിര്‍വാദ് സിനിമാസിന്റെ അമരക്കാരനാണ് ആന്റണി പെരുമ്പാവൂര്‍.മോഹന്‍ലാല്‍ - ആന്റണി പെരുമ്പാവൂര്‍, ഒരു പെര്‍ഫെക്ട് കോംബോ എന്നാണ് മലയാളികള്‍ വിശേഷിപ്പിക്കുന്നത്. ലാലേട്ടന്റെ സന്തത സഹചാരി, ഏറ്റവും അടുത്ത സുഹൃത്ത്, ബിസിനസ് പാര്‍ട്ണര്‍ എന്നിങ്ങിനെ സവിശേഷണങ്ങള്‍ ഏറെയാണ് ആന്റണി പെരുമ്പാവൂരിന്. ഇപ്പോളിതാ ആന്റണിയുടെ കുടുംബ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
യുകെയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കറങ്ങുന്ന ആന്റണി പെരുമ്പാവൂരിന്റെ കുടുംബ ചിത്രങ്ങളാണ് ഇവ.വിന്‍ഡര്‍മിയര്‍ തടാകം, മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോഡ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ നില്‍ക്കുന്നതായിരുന്നു ചിത്രങ്ങള്‍. സ്‌റ്റൈലിഷ് ലുക്കില്‍ ഉള്ള ചിത്രങ്ങള്‍ അതിവേഗമാണ് വൈറല്‍ ആയത്.
ആന്റണി പെരുമ്പാവൂരിനൊപ്പം ഭാര്യ ഷാന്റി, മകള്‍ ഡോ. അനീഷ, മകളുടെ ഭര്‍ത്താവ് ഡോ. എമില്‍, മകന്‍ ആശിഷ് എന്നിവരാണ് ഉള്ളത്.