Latest News

കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിച്ച് ഷീലു എബ്രഹാം; ചിത്രങ്ങള്‍ പങ്കുവച്ച് താരം

Malayalilife
 കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിച്ച് ഷീലു എബ്രഹാം; ചിത്രങ്ങള്‍ പങ്കുവച്ച് താരം

കുറച്ച് ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികള്‍ക്ക് സുപരിചിതയാണ് നടി ഷീലു എബ്രഹാം. മംഗ്ലീഷ്, ഷീ ടാക്സി,പുതിയ നിയമം,ആടുപുലിയാട്ടം,പട്ടാഭിരാമന്‍,ശുഭരാത്രി തുടങ്ങി നിരവധി ചിത്രങ്ങളില കഥാപാത്രങ്ങളിലൂടെ ഷീലു ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.സോഷ്യല്‍ മീഡിയയില്‍ സജീവയാണ് താരം. വീട്ടിലെ കൃഷിപണിയും പാചകവും മേക്കപ്പ് ടിപ്‌സുമൊക്കെ പരിചയപ്പെടുത്തുന്നതിനായി യൂട്യൂബ് ചാനലും ഷീലു ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം താരത്തിന്റെ ജന്മദിനമായിരുന്നു. ജന്മദിനത്തില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പമുള്ള ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. കൊവിഡ് ജാഗ്രതയുളളതിനാല്‍ ചെറിയ രീതിയിലായിരുന്നു പിറന്നാള്‍ ആഘോഷം. വീട്ടില്‍ തന്നെ ചെറിയൊരാഘോഷമായിരുന്നു നടന്നത്. വീട്ടില്‍ ഭര്‍ത്താവും മക്കളും സുഹൃത്തുക്കളും മാത്രമാണ് ജന്മദിനാഘോഷത്തിനായി എത്തിയിരുന്നത്. 

ഭര്‍ത്താവ് അബ്രഹാം മാത്യു, മക്കളായ ചെല്‍സിയ, നീല്‍ എന്നിവരോടൊപ്പമാണ് ഷീലു കേക്ക് മുറിച്ചത്. ആഘോഷത്തില്‍ പങ്കുചേരാന്‍ കുടുംബ സുഹൃത്തുക്കളും ഏതാനും ബന്ധുക്കളും എത്തിയിരുന്നു.ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന ഏവര്‍ക്കും നന്ദിയും സ്‌നേഹവും എന്ന് കുറിച്ചുകൊണ്ടാണ് ആഘോഷ ചിത്രങ്ങള്‍ ഷീലു ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. സഹോദരനെ മിസ് ചെയ്യുന്നുവെന്നും ഷീലു കുറിച്ചിട്ടുണ്ട്.നഴ്‌സായിരുന്നു ഷീലു. നഴ്സിങ് ജോലി വിട്ടിട്ട് ഇപ്പോള്‍ 16 വര്‍ഷത്തോളമായി. പഠനത്തിന് ശേഷം ശീലു ഹൈദരാബാദ്, കുവൈറ്റ്, മുംബൈ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. വിവാഹത്തോടെയാണ് നഴ്സിങ് ജോലി വിട്ടത്. വ്യവസായിയും നിര്‍മാതാവുമായ  അബ്രഹാം മാത്യുവാണ് ശീലുവിന്റെ ഭര്‍ത്താവ്.2013 ല്‍ വീപ്പിങ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ശീലു അഭിനയരംഗത്ത് എത്തിയത്. മംഗ്ലീഷ്, ഷീ ടാക്സി, കനല്‍, സോളോ, പുതിയ നിയമം, പുത്തന്‍ പണം, കനല്‍, ശുഭരാത്രി തുടങ്ങിയ ചിത്രങ്ങളില്‍ ശീലു വേഷമിട്ടു. ജയറാം നായകനായ പട്ടാഭിരാമന്‍ എന്ന ചിത്രത്തില്‍ നായികയായും ശീലു അഭിനയിച്ചു. അമിഗോസ്, മരട്, പൊന്‍ മാണിക്കവേല്‍ തുടങ്ങിയവയാണ് ശീലുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍.

actress sheelu abraham celebrates her birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES