Latest News

കടല്‍ത്തീരത്ത് മത്സ്യകന്യകയെ പോലെ; റെഡ്ഡിലും പിങ്കിലും അതിമനോഹരിയായി അഭയ ഹരണ്‍മയി

Malayalilife
കടല്‍ത്തീരത്ത് മത്സ്യകന്യകയെ പോലെ; റെഡ്ഡിലും പിങ്കിലും അതിമനോഹരിയായി അഭയ ഹരണ്‍മയി

വ്യത്യസ്തമായ ഗാനങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ സംഗീതജ്ഞരിലൊരാളാണ് ഗോപി സുന്ദര്‍. ഗോപി സുന്ദറിന്റെ ആദ്യ ഭാര്യയെക്കുറിച്ചും താരവും ഗായിക അഭയ ഹിരണ്‍മയിക്കൊപ്പമുളള ലിവിങ് ടുഗെദറിനെക്കുറിച്ചും നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിമര്‍ശനങ്ങള്‍ക്ക് ഗംഭീര മറുപടി നല്‍കി അദ്ദേഹം തന്നെ രംഗത്തെത്താറുമുണ്ട്്.ഗോപിക്കും അഭയക്കും നിരവധി ആരാധകരാണ് ഉള്ളത്. കൊറോണ കാലഘട്ടത്തില്‍ എല്ലാവരും വീടിനുളളില്‍  തന്നെയാണ്. താരങ്ങളൊക്കെ തങ്ങളുടെ വിരസത മാറ്റുന്ന വിനോദങ്ങളില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങള്‍ പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് എല്ലാവരും. ഇപ്പോള്‍  ഗായിക അഭയ ഹിരണ്‍മയി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. റെഡും പിങ്കും കലര്‍ന്ന അതിമനോഹരമായൊരു ഗൗണാണ് അഭയ ധരിച്ചിരിക്കുന്നത്.സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ അഭയ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 'നാക്കു പെന്റ നാക്കു ടക', 'വിശ്വാസം അതല്ലെ എല്ലാം', 'മല്ലി മല്ലി ഇഡി റാണീ രാജു', '2 കണ്ട്രീസ്', 'ജെയിംസ് ആന്റ് ആലീസ്', 'സത്യ', 'ഗൂഢാലോചന' എന്നീ ചിത്രങ്ങളില്‍ ഗോപീ സുന്ദറിന്റെ സംഗീതത്തില്‍ അഭയ പാടിയിട്ടുണ്ട്. 'ഗൂഢാലോചന'യിലെ കോയിക്കോട് പാട്ട് മലയാളത്തില്‍ വലിയ ഓളമാണ് സൃഷ്ടിച്ചത്.

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES