Latest News

പ്രഭാസും തൃഷയും ഒന്നിക്കുന്നു; സന്ദീപ് റെഡ്ഡിയുടെ പ്രഭാസ് ചിത്രം സ്പിരിറ്റില്‍ നായികയായി തൃഷ 

Malayalilife
 പ്രഭാസും തൃഷയും ഒന്നിക്കുന്നു; സന്ദീപ് റെഡ്ഡിയുടെ പ്രഭാസ് ചിത്രം സ്പിരിറ്റില്‍ നായികയായി തൃഷ 

പ്രഭാസ് നായകനായി സന്ദീപ് റെഡി വാംഗെ സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന ചിത്രത്തില്‍ തൃഷ നായിക. ഇതാദ്യമായാണ് പ്രഭാസും തൃഷയും നായകനും നായികയുമായി ഒരുമിക്കുന്നത്. ദക്ഷിണ കൊറിയന്‍ താരം മാങ് ഡോങ്ങ് സ്യൂക്ക് സ്പിരിറ്റില്‍ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

റണ്‍ബീര്‍ കപൂര്‍ നായകനായ അനിമലിനുശേഷം സന്ദീപ് റെഡി വാംഗെ സംവിധാനം ചെയ്യുന്ന സ്പിരിറ്റ് 300 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ആദ്യ ദിനത്തില്‍ തന്നെ 150 കോടിയോളം വരുമാനം നേടാമെന്ന് സന്ദീപ് റെഡ്ഡി അവകാശപ്പെട്ടത് വലിയ ചര്‍ചയായിരുന്നു. ഡിസംബറില്‍ സ്പിരിറ്റിന്റെ ചിത്രീകരണം ആരംഭിക്കും. ദ രാജാസാബ്, സലാര്‍ 2 എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം പ്രഭാസ് സ്പിരിറ്റില്‍ ജോയിന്‍ ചെയ്യാനാണ് ഒരുങ്ങുന്നത്. 

അതേസമയം അഭിനയ ജീവിതത്തില്‍ ഏറ്റവും മികച്ച യാത്രയിലാണ് തൃഷ. അജിത്തിനൊപ്പം വിടാമുയര്‍ച്ചി, മോഹന്‍ ലാലിനൊപ്പം റാം, ചിരഞ്ജീവിയുടെ നായികയായി വിശ്വംഭര, ടൊവിനോ തോമസിനൊപ്പം ഐഡന്റിറ്റി ,കമല്‍ഹാസന്‍ - മണിരത്‌നം ചിത്രം തഗ് ലൈഫ് എന്നീ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു. തൃഷ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വെബ് സീരീസ് ബ്രിന്ധ കഴിഞ്ഞദിവസം സോണി ലിവില്‍ സ്ട്രീം ചെയ്തു. മലയാളി താരം ഇന്ദ്രജിത്തിന്റെ തെലുങ്ക് അരങ്ങേറ്റമാണ്. തെലുങ്ക്, തമിഴ്, മലയാളം, മറാത്തി, ബംഗാളി,? ഹിന്ദി ഭാഷകളില്‍ എത്തുന്നു.

Trisha likely to join Prabhas

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES