സന്നദ്ധ പ്രവര്‍ത്തനത്തിനായി പിറന്നാള്‍ ദിനം നീക്കിവച്ച ഭാര്യ രഞ്ജിനിക്ക് ആശംസകളുമായി നടന്‍ സണ്ണി വെയ്ന്‍ രംഗത്ത്. കോവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ആവശ്യക്കാര്‍ക്ക് ആഹാരവും ഫേസ് മാസ്‍കുകളും സാനിറ്റൈസറും എല്ലാം വിതരണം ചെയ്യാനുള്ള തിരക്കിലാണ്. ഈ ചിത്രങ്ങൾക്കൊപ്പം ആശംസാ കുറിപ്പും ഫേസ്ബുക്കിലൂടെ സണ്ണി വെയ്ൻ പങ്കുവച്ചിരിക്കുകയാണ്.
"ഇന്നെന്‍റെ നല്ല പാതിയുടെ പിറന്നാളാണ്!! ഈ കഠിനകാലത്ത് ആവശ്യക്കാര്‍ക്ക് ഭക്ഷണവും ഫേസ് മാസ്‍കുകളും സാനിറ്റൈസറുമൊക്കെ വിതരണം ചെയ്യാനായി അവള്‍ ഈ ദിവസം നീക്കിവച്ചതു കാണുമ്ബോള്‍ ഏറെ സന്തോഷമുണ്ട്. പിറന്നാള്‍ ആശംസകള്‍ സ്നേഹമേ! സര്‍വ്വശക്തന്‍ അനുഗ്രഹം ചൊരിയട്ടെ, നിന്‍റെ എല്ലാ ആഗ്രഹങ്ങളും സഫലമാവട്ടെ", എന്നാണ് സണ്ണി വെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.മലയാള സിനിമയിലെ ഒരു അഭിനേതാവ് എന്നതിനപ്പുറം സണ്ണി വെയ്ന്‍ സിനിമാ നിര്‍മ്മാതാവ് കൂടി ആവുകയാണ്.
സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ് എന്നു പേര് നൽകിയിരിക്കുന്ന നിര്‍മ്മാണ കമ്പനിയുടെ ആദ്യ ചിത്രത്തില്‍ നായകന്‍ നിവിന്‍ പോളിയാണ്. ലിജു കൃഷ്‍ണയാണ് 'പടവെട്ട്' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ സംവിധായകന്‍. ചിത്രത്തിൽ നായികയായി എത്തുന്നത് അരുവി എന്ന തമിഴ് ചിത്രത്തിലൂടെ മലയാളികള്‍ക്കും പരിചിതയായ അദിതി ബാലനാണ്. ഒരു പ്രധാന കഥാപാത്രത്തെ മഞ്ജു വാര്യരും അവതരിപ്പിക്കുന്നു.