ജീവനകലയുടെ ഗുരുവായി അറിയപ്പെടുന്ന ശ്രീ ശ്രീ രവിശങ്കറിന്റെ ജീവിതം സിനിമയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വാര്‍', 'പത്താന്‍', 'ഫൈറ്റര്‍' തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദാണ് ഗുരുജിയുടെ ജീവിതത്തിലെ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി സിനിമ ഒരുക്കുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ടതാകും സിനിമയെന്നും വിവരമുണ്ട്.
ഗുരുജി സമാധാനത്തിന്റെ സ്ഥാപകനായാണ് ശ്രീ ശ്രീ രവിശങ്കര്‍ അറിയപ്പെടുന്നത്. കൊളംബിയയുടെ 52 വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തിന് അദ്ദേഹം മധ്യസ്ഥത വഹിക്കുകയും പരിഹരിക്കുകയും ചെയ്തിരുന്നു. ഇതാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തില്‍ ഹോളിവുഡ് താരങ്ങളും അണിനിരക്കുമെന്നാണ് വിവരം.
വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന 'വേള്‍ഡ് കള്‍ച്ചറല്‍ ഫെസ്റ്റിവലില്‍' വെച്ചായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. 180 രാജ്യങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ഫെസ്റ്റിവലില്‍ എത്തിയിരുന്നു. ഈ സമയത്താണ് ഈ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ഈ ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.
അതേസമയം, സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്ത 'ഫൈറ്റര്‍' എന്ന ചിത്രം ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയിരുന്നു. ഹൃത്വിക് റോഷനാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെ ത്തിയത്. എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനായ ഷംഷേര്‍ പത്താനിയ എന്ന കഥാപാത്രത്തെ യാണ് ഹൃതിക് അവതരിപ്പിച്ചിരുന്നത്. ദീപികയും എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥയായി എത്തിയിരുന്നു.
രമോണ്‍ ചിബ്, സിദ്ധാര്‍ഥ് ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. വിയാകോം 18 സ്റ്റുഡിയോസും മര്‍ഫ്ലിക്സ് പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മാണം. 250 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. വിശാല്‍-ശേഖര്‍ സംഗീതം. മലയാളിയായ സത്ചിത് പൗലോസാണ് ഛായാഗ്രഹണം. പഠാന്‍ സിനിമയുടെ ക്യാമറയും സത്ചിത് ആയിരുന്നു.