അജയ് ദേവ്ഗണ്‍ നായകനായ 'സിംഗം എഗെയ്ന്‍' കാര്‍ത്തിക് ആര്യന്‍ നായകനായ 'ഭൂല്‍ ഭുലയ്യ 3' എന്നീ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. ദീപാവലിക്ക് എത്തിയ ഇരു ചിത്രങ്ങളും സൗദിയില്‍ പ്രദര്‍ശിപ്പിക്കില്ല. മത സംഘര്‍ഷം, സ്വവര്‍ഗരതി പരാമര്‍ശം എന്നിവ ചൂണ്ടിക്കാട്ടിയാണ് ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.
രോഹിത് ഷെട്ടി സംവിധാനം ചെയ്ത സിംഗം എഗെയ്ന്‍ ചിത്രത്തില്‍ ഹിന്ദു മുസ്ലിം സംഘര്‍ഷം ചിത്രീകരിച്ചത് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. അനീസ് ബസ്മി സംവിധാനം ചെയ്ത 'ഭൂല്‍ ഭുലയ്യ 3'യില്‍ കാര്‍ത്തിക് ആര്യന്റെ കഥാപാത്രം സ്വവര്‍ഗരതിയെ കുറിച്ച് പരാമര്‍ശം നടത്തുന്നുണ്ടെന്നും ഇതിനാലാണ് വിലക്ക് എന്നുമാണ് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.
നവംബര്‍ ഒന്നിനാണ് ഈ സിനിമകള്‍ ആഗോളതലത്തില്‍ റിലീസിന് ഒരുങ്ങുന്നത്. രോഹിത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്സ് ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ ചിത്രമാണ് സിംഗം എഗെയ്ന്‍. അജയ് ദേവ്ഗണ്ണിനൊപ്പം ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ്, കരീന കപൂര്‍, അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ്, ജാക്കി ഷ്‌റോഫ്, അര്‍ജുന്‍ കപൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ വേഷമിടുന്നുണ്ട്.
സൂര്യയെ നായകനാക്കി ഹരി സംവിധാനം ചെയ്ത 'സിങ്കം' സിനിമയുടെ ഹിന്ദി റീമേക്ക് ആണ് 'സിംഗം' സീരിസിന് തുടക്കമിട്ടത്. അതേസമയം, മലയാളത്തിലെ ക്ലാസിക് ചിത്രം മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് ആയ 'ഭൂല്‍ ഭുലയ്യ'യുടെ മുന്നാം ഭാഗമാണ് ഭൂല്‍ ഭുലയ്യ 3. ആദ്യ ഭാഗത്തില്‍ അക്ഷയ് കുമാര്‍, വിദ്യ ബാലന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായത്.
രണ്ടാം ഭാഗത്തില്‍ കാര്‍ത്തിക് ആര്യന്‍, കിയാര അദ്വാനി, തബു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മൂന്നാം ഭാഗത്തില്‍ വിദ്യ ബാലന്‍, മാധുരി ദീക്ഷിത്, കാര്‍ത്തിക് ആര്യന്‍, തൃപ്തി ദിമ്രി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്.