1997 ല്‍ പുറത്തിറങ്ങിയ ശരത് കുമാറിന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രം സൂര്യവംശത്തിന് രണ്ടാംഭാഗം വരുന്നു. ശരത് കുമാര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ചിത്രം പുറത്തിറങ്ങിയിട്ട് 26 വര്‍ഷങ്ങള്‍ പൂര്‍ത്തിയായ ദിവസമാണ് രണ്ടാംഭാഗത്തെ വരുന്നുവെന്ന ശരത് കുമാറിന്റെ പ്രഖ്യാപനം
കുടുംബചിത്രമായി തിയേറ്ററുകളിലെത്തിയ സൂര്യവംശം സൂപ്പര്‍ ഹിറ്റായിരുന്നു. ശരത് കുമാര്‍ അച്ഛനും മകനുമായി ഡബിള്‍ റോളില്‍ അഭിനയിച്ച ചിത്രം 1997 ലാണ് പുറത്തിറങ്ങിയത്. ദേവയാനി നായികയായെത്തിയ ചിത്രത്തില്‍ രാധികയും പ്രിയരാമനും മണിവര്‍ണനുമായിരുന്നു മറ്റ് പ്രധാനതാരങ്ങള്‍. വിക്രമന്‍ ആയിരുന്നു സംവിധാനം.
തമിഴിലെ വന്‍ വിജയത്തിന് ശേഷം തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്തിരുന്നു. എന്നാല്‍ തമിഴിലെ എക്കാലത്തെയും മികച്ച കുടുംബ ചിത്രങ്ങളുടെ പട്ടികയിലാണ് ഇപ്പോഴും സൂര്യവംശം. രണ്ടാംഭാഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗന്ദരി നിര്‍മ്മിച്ച ചിത്രത്തിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. എസ് എ രാജ്കുമാറായിരുന്നു സംഗീതം.
ചിത്രത്തിന്റെ രണ്ടാംഭാഗം വരുന്നതിനോട് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകര്‍ക്ക്. എക്കാലത്തെയും മികച്ച ചിത്രമാണെന്നതിനാല്‍ തന്നെ രണ്ടാംഭാഗം വേണോ എന്നാണ് പലരും ചോദിക്കുന്നത്.