സുപ്രീംഹീറോ സായി ധരം തേജയുടെ പാന്‍ ഇന്ത്യന്‍ ചിത്രം വിരൂപാക്ഷയുടെ ടൈറ്റില്‍ ഗ്ലിമ്‌സ് വീഡിയോ റിലീസായി 

Malayalilife
സുപ്രീംഹീറോ സായി ധരം തേജയുടെ പാന്‍ ഇന്ത്യന്‍ ചിത്രം വിരൂപാക്ഷയുടെ ടൈറ്റില്‍ ഗ്ലിമ്‌സ് വീഡിയോ റിലീസായി 

ശ്രീ വെങ്കടേശ്വര സിനി ചിത്രാ പ്രൊഡക്ഷന്‍ ഹൗസും സുകുമാര്‍ വ്രയിറ്റിങ്ങ്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന പാന്‍ ഇന്ത്യന്‍ മിസ്റ്റിക് ത്രില്ലെര്‍ ചിത്രം വിരൂപാക്ഷയുടെ ടൈറ്റില്‍ ഗ്ലിമ്‌സ് വീഡിയോ റിലീസായി. സുപ്രീം ഹീറോ സായി ധരം തേജയുടെ പതിനഞ്ചാമത് ചിത്രമാണ് വിരൂപാക്ഷ. കാര്‍ത്തിക് ദാന്തു ആണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രശസ്ത നിര്‍മ്മാതാക്കളായ ബി.വി.എസ്.എന്‍ പ്രസാദ് ഗരു, ബപിനീട് ഗരു എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡ്യൂസേര്‍സ്. മലയാളത്തിലെ പ്രിയ താരം സംയുക്താ മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

1990 കാലഘട്ടത്തില്‍ ഒരു കാടിനോട് ചേര്‍ന്നുള്ള ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ചിത്രത്തിലേത്. ചില വിശ്വാസങ്ങളുടെ പേരില്‍ നായകന്‍ അഭിമുഘീകരിക്കുന്ന സങ്കിര്‍ണമായ പ്രശ്‌നങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. തിയേറ്റര്‍ എക്‌സ്പീരിയന്‍സ് വാഗ്ദാനം നല്‍കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് വിരൂപാക്ഷ.

വന്‍ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രത്തില്‍ പരുക്കുകള്‍ ഭേദമായി തിരിച്ചെത്തിയ സായി ധരം തേജ മാസ്മരിക പ്രകടനങ്ങളുമായി പുതിയ അവതാരപ്പിറവിയാണ് അഭിനയത്തില്‍ കാഴ്ചവച്ചിരിക്കുന്നത്. ശ്യാം ദത്ത് ആണ് ഛായാഗ്രഹണം. സംഗീതം അജനീഷ് ലോകനാഥ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സതീഷ് ബി.കെ.ആര്‍, അശോക് ബന്ദേരി. വിരൂപാക്ഷ ഏപ്രില്‍ 21 ന് മലയാളം, തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസാകും. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Read more topics: # വിരൂപാക്ഷ
Pan Indian Movie Viroopaksha Title Glimpse

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES