മലയാളത്തിന്റെ പ്രിയ താരമാണ് നടൻ നെടുമുടി വേണു. നിരവധി ശ്രദ്ധേയമായ കഥാപാത്രമാണ് താരം പ്രേക്ഷകർക്കായി സമ്മാനിച്ചതും. തമ്പ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചതും. നിരവധി സിനിമകളിൽ നെടുമുടി വേണുവിനൊപ്പം കെപിഎസി ലളിതയും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ പണ്ടുകാലത്ത് കെപിഎസി ലളിതയുമായുള്ള രസകരമായ വഴക്കിന്റെ കഥ പറഞ്ഞിരിക്കുകയാണ് താരം.
പരസ്യമായ വേദിയില്‍ താന്‍ ഭരതന്‍ കെപിഎസി ലളിതയേക്കാള്‍ സ്‌നേഹിച്ചത് തന്നെയായത് കൊണ്ടാണ് എപ്പോഴും തന്നോട് വഴക്കടിക്കാന്‍ വരുന്നതെന്ന് പ്രസംഗിച്ചുവെന്ന് നെടുമുടി പറയുന്നു.മറ്റൊരു കാര്യം തന്നെക്കാള്‍ പ്രായത്തിന് ഇളയതായിരുന്ന കെപിഎസി ലളിതയെ ചേച്ചി എന്ന് വിളിക്കുന്നതില്‍ ഒരു ഇഷ്ടകുറവ് ഉണ്ടായിരുന്നുവെന്നും എപ്പോഴും വഴക്കടിക്കുന്നതിന്റെ മറ്റൊരു കാരണം അതായിരുന്നുവെന്നും നെടുമുടി വേണു വെളിപ്പെടുത്തുകയാണ്.
നെടുമുടി വേണുവിന്റെ വാക്കുകളിലൂടെ...
'ലളിത ചേച്ചി എപ്പോഴും എന്നെ വഴക്ക് പറയും.ഞാന്‍ ചോദിക്കും നിങ്ങള്‍ക്ക് എന്താണ് എന്നോട് ഇത്ര ദേഷ്യമെന്ന്,അപ്പോള്‍ പ്രായത്തിന്റെ കാര്യം പറയും. ഞാന്‍ വേണുവിനെക്കാള്‍ ഇളയതാണ് പിന്നെ എന്തിനാണ് ചേച്ചി എന്ന് വിളിക്കുന്നതെന്ന് ചോദിക്കും.'ഞാന്‍ ഇനി അങ്ങനെ വിളിക്കില്ല അമ്മായി'എന്ന് മറുപടിയും നല്‍കും.ലളിത ചേച്ചി എന്നോട് ഏറ്റവും കൂടുതല്‍ വഴക്കടിക്കാനുള്ള കാരണം എന്താണെന്ന് ഞാന്‍ ഒരു മീറ്റിങ്ങില്‍ പ്രസംഗിച്ചു.ഭരതേട്ടന്‍ ലളിത ചേച്ചിയേക്കാള്‍ എന്നെയാണ് കൂടുതല്‍ സ്‌നേഹിച്ചതെന്ന് അതിന്റെ കാരണം കൊണ്ടാണ് ലളിത ചേച്ചി എന്നോട് വഴക്കടിക്കുന്നതെന്ന് ഞാന്‍ പ്രസംഗിച്ചു'.