Latest News

ഒന്നിങ്ങു വന്നെങ്കില്‍ ഏറെ പ്രിയപ്പെട്ടൊരു ഓര്‍മ; മമ്മൂട്ടിക്കൊപ്പമുള്ള പഴയകാല ചിത്രം പങ്കുവച്ച് നദിയ മൊയ്ദു

Malayalilife
ഒന്നിങ്ങു വന്നെങ്കില്‍ ഏറെ പ്രിയപ്പെട്ടൊരു ഓര്‍മ; മമ്മൂട്ടിക്കൊപ്പമുള്ള പഴയകാല ചിത്രം പങ്കുവച്ച് നദിയ മൊയ്ദു

നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിലൂടെ സിനിമയില്‍ അരങ്ങേറ്റം നടത്തിയ നടിയാണ് നദിയ മൊയ്ദു. മുംബൈയില്‍ സെറ്റിന്‍ഡായ മലയാളി ദമ്പതികളുടെ മകളായ നദിയ മോഹന്‍ലാലിന്റെ നായികയായിട്ടാണ് മലയാള സിനിമയിലേക്ക് ചുവട് വച്ചത്. പിന്നീട് നിരവധി സിനിമകളില്‍ നദിയ വേഷമിട്ടു. 1988ല്‍ വിവാഹം കഴിഞ്ഞ ശേഷവും സിനിമയില്‍ സജീവമായിരുന്ന നദിയ ആദ്യ മകളുടെ ജനനത്തോടെയാണ് സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. എന്നാൽ എം കുമാരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി' എന്ന തമിഴ് ചിത്രത്തിലൂടെ നദിയ സിനിമയിലേക്ക് തിരിച്ചെത്തിയപ്പോള്‍ മികച്ച സ്വീകരണമാണ് പ്രേക്ഷകർ താരത്തിന് നൽകിയത്. ഊര്‍ജ്ജസ്വലതയും സ്ക്രീന്‍ പ്രസന്‍സും കൊണ്ട് വർഷങ്ങൾ ഏറെ പിന്നിട്ടപ്പോഴും ആരാധകരുടെ ഹൃദയം കീഴടക്കി ഈ കലാകാരി.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ മമ്മൂട്ടിയുടേയും നദിയ മൊയ്​ദുവിന്റെയും പഴയകാല ചിത്രമാണിപ്പോള്‍ വൈറലായിരിക്കുന്നത്​.ചിത്രം പങ്കുവച്ചിരിക്കുന്നത്  നദിയ തന്നെയാണ്​ ​. ‘ഒന്നിങ്ങു വന്നെങ്കില്‍’ എന്ന ചിത്രത്തില്‍ നിന്നുള്ള ഫോ​ട്ടോകളാണ് താരം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. 
ഒന്നിങ്ങു വന്നെങ്കില്‍' എന്ന ചിത്രത്തില്‍ നിന്നുള്ള ഏറെ പ്രിയപ്പെട്ടൊരു ഓര്‍മ. ഇതെന്റെ രണ്ടാമത്തെ ചിത്രമായിരുന്നു, സംവിധായകന്‍ ജോഷിയ്ക്കും മമ്മൂക്കയ്ക്കും ഒപ്പമുള്ള ആദ്യ ചിത്രവും, അന്ന​​ത്തെ സൗഹൃദം ഇപ്പോഴും തുടരുന്നു’എന്നുമാണ്  നദിയ മൊയ്​ദു ഫോട്ടോക്ക്​ ഒപ്പം കുറിക്കുകയും ചെയ്‌തു. 

 ചിത്രത്തിൽ നടി ലിസി, നടന്മാരായ ശങ്കര്‍, ലാലു അലക്​സ്​ എന്നിവരും ഉണ്ട്​. പങ്കുവച്ച ചിത്രം നിമിഷ നേരം കൊണ്ടാണ്  ആരാധകര്‍ ഏറ്റെടുത്തത്.  രണ്ടുപേരുടേയും പ്രായമാകാത്ത പ്രകൃതത്തെ താരതമ്യപ്പെടുത്തുകയും അഭിനന്ദിക്കുകയും ചെയ്‌ത്‌ ആരാധകർ രംഗത്ത് എത്തുകയും ചെയ്‌തു​.ചിത്രത്തിന് ലഭിക്കുന്നത് രണ്ട് പേരും അന്നും ഇന്നും ഒരുപോലെ, പഴകുന്തോറും വീര്യമേറുന്ന വീഞ്ഞുപോലെ തുടങ്ങിയ കമന്റുകളാണ്.

Nadiya moidu share old pic with mammookka

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES