മലയാളത്തിന്റെ പ്രിയപ്പെട്ട നടനവിസ്മയമായമാണ് നടൻ മോഹന്‍ലാല്‍. ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായിരുന്നു താരം. ചെന്നൈയിലെ വീട്ടില്‍ നിന്നുളള വിശേഷങ്ങളും താരത്തിന്റെ പിറന്നാൾ ആഘോഷമെല്ലാം തന്നെ നടൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. തന്റെ അറുപതാം പിറന്നാള്‍ അമ്മ അടുത്തില്ലാതെയായിരുന്നു താരം ആഘോഷിച്ചത്. മകൻ പ്രണവിന്റെ പിറന്നാളും ചെന്നൈയിൽ വച്ചായിരുന്നു ആഘോഷിച്ചിരുന്നത്. അടുത്തിടെയായിരുന്നു അദ്ദേഹം കൊച്ചിയിലേക്ക് തിരിച്ചെത്തിയത്. 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ താരം വീണ്ടും സജീവമാവുകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ലാലേട്ടന്റെ പുതിയ ലുക്ക് ആണ് ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ക്ലീന്‍ ഷേവ് ചെയ്ത ലാലേട്ടന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. എന്നാൽ ഇപ്പോൾ ലാലേട്ടന്റെ ഒരു മേക്കോവറിന്റെ സ്റ്റില്‍ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഏഷ്യാനെറ്റിന്റെ ഓണം മെഗാ ഷോയ്ക്ക് വേണ്ടിയുള്ള ഒരു മേക്ക് ഓവർ ആണ് ഇത്. നീളന്‍ മുടിയും താടിയുമായുള്ള ലാലേട്ടന്റെ ഈ പുതിയ സ്റ്റില്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ലാലേട്ടന്‍ താടി വടിച്ച് ക്ലീന്‍ ഷേവ് ആയിരിക്കുന്നത് ദൃശ്യം ടൂവിന്റെ ഷൂട്ടിങ്ങിന് വേണ്ടിയാണ്. സെപ്റ്റംബര്‍ 14-ന് ആരംഭിക്കുന്ന ചിത്രീകരണത്തിന് ഷൂട്ടിങ്ങില്‍ ഉള്ള എല്ലാ ആള്‍ക്കാരെയും ക്വാറന്റൈന്‍ ചെയ്തു കൊണ്ടാണ് തുടങ്ങുന്നത്. അതേസമയം നിര്‍മാതാക്കളും അഭിനേതാക്കളും കോവിഡ് കണക്കുകള്‍ ദിനംപ്രതി ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ എങ്ങനെ ഷൂട്ടിങ് ആരംഭിക്കും എന്ന പ്രതിസന്ധി ഘട്ടത്തിലാണ്.ഇതേ തുടർന്നായിരുന്നു ആളുകളെ ക്വാറന്റൈന്‍ ചെയ്തുകൊണ്ട് ചിത്രീകരണം ആരംഭിക്കാമെന്ന തീരുമാനമെടുത്തത്. ഷൂട്ടിംഗ് ആരംഭിക്കുന്ന ദിവസം മോഹന്‍ലാല്‍ അടക്കം എല്ലാവരെയും കോവിഡ് പരിശോധന നടത്തിയതിനു ശേഷം ഒരേ ഹോട്ടല്‍ മുറിയില്‍ താമസിപ്പിക്കും എന്നും അവരുമായി പുറത്തുള്ളവര്‍ക്ക് യാതൊരു ബന്ധവുമുണ്ടാവില്ല എന്നും അണിയറ പ്രവര്‍ത്തകര്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.