മലയാളത്തിലെ സിനിമാ കുടുംബമെന്ന് തന്നെ പറയാവുന്ന ഒന്നാണ് ശ്രീനിവാസന്റെ കുടുംബം. ശ്രീനിവാസന്റെ രണ്ടു മക്കളും സിനിമയില്‍ തിളങ്ങുകയാണ്. വിനീത് ശ്രീനിവാസന് പിന്നാലെ അഭിനയത്തിലേക്ക് എത്തിയ ധ്യാന്‍ സംവിധായകനായും മാറിക്കഴിഞ്ഞു. ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തില്‍ നിവിന്‍ പോളിയെയും നയന്‍താരയെയും നായികാനായകന്‍മാരാക്കിയാണ് ധ്യാന്‍ സംവിധാനരംംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഗൂഡാലോചന എന്ന ചിത്രത്തിനും താരം തിരക്കഥയൊരുക്കിയിരുന്നു. ഇപ്പോള്‍ ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന പുതിയ ചിത്രം ഒരുങ്ങുകയാണ്.
മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് 9 എംഎം എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ മോഹന്‍ലാലാണ് പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രം ഫണ്‍ന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യവും അജു വര്‍ഗീസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നവാഗതനായ ദിനില്‍ ബാബുവാണ് സംവിധാനം.
ധ്യാന്‍ ശ്രീനിവാസന്‍ ഒരു പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുമുണ്ട്. മഞ്ജുവിന്റെ സിനിമാ ജീവിതത്തിലെ അമ്പാതാമത് ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. ടിനു തോമസാണ് സഹ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. വെട്രി പളനിസാമി ഛായാഗ്രഹണം, ഗാനരചന മനു മഞ്ജിത്ത്, സംഗീതം സാം സി എസ്, എഡിറ്റിംഗ് സാംജിത്ത് മുഹമ്മദ്.
ആക്ഷന്‍ ഡയറക്ടര്‍ യാന്നിക് ബെന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍, ഡിസൈന്‍ മനു ഡാവിഞ്ചി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജി ചന്തിരൂര്‍, കല അജയന്‍ ചാലിശ്ശേരി, വസ്ത്രാലങ്കാരം ഹിമാന്‍ഷി, മേക്കപ്പ് ജിതേഷ് പൊയ്യ, സ്റ്റില്‍സ് അനിജ ജലന്‍, വാര്‍ത്താ പ്രചരണം എ എസ് ദിനേശ് എന്നിവരാണ്. ഫണ്‍ന്റാസ്റ്റിക് ഫിലിംസ് റിലീസ് ആണ് വിതരണം നിര്‍വ്വഹിക്കുന്നത്.