മലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മഞ്ജു പിള്ള. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം പാരമ്പരകളിലും സജീവമാണ്. നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായ താരത്തിന്റെ അടുത്തിടെ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം സീരിയലിലെ മഞ്ജുവിൻറെ മോഹനവല്ലി എന്ന കഥാപാത്രമാണ് ഏറെ ശ്രദ്ധ നേടിയത്. സമൂഹമാധ്യമങ്ങളിൽ അധികം സജീവമല്ലാത്ത താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവച്ച് എത്താറുമുണ്ട്. എന്നാൽ ഇപ്പോൾ തൻറെ വീട്ടിലെ കുറച്ച് പുതിയ അതിഥികളെ കുറിച്ചുള്ള വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ച് എത്തിയിരിക്കുകയാണ് മഞ്ജു പിള്ള.
മഞ്ജു തന്റെ ഇൻസ്റ്റഗ്രാമിൽ ഫാമിലേക്ക് പോത്തുകളുമായി രണ്ടാമത്തെ ലോഡെത്തി എന്നാണ് ചിത്രങ്ങൾ സഹിതം പങ്കുവച്ച് കൊണ്ട് കുറിച്ചിരിക്കുന്നത് . അതേ സമയം ആരാധകർ ഇനിമുതൽ വെറും മഞ്ജുവല്ല ബെല്ലാരി മഞ്ജു എന്നറിയപ്പെടും എന്നാണ് കമൻറ് ചെയ്യുന്നത്. മഞ്ജു ഫാമിലേക്ക് ഹരിയാനയിൽ നിന്നാണ് പോത്തുകളെ വാങ്ങിയത്.ഭർത്താവ് ഛായാഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവും ഫാമിലെ ആടുകളെ പരിപാലിക്കുന്ന ചിത്രങ്ങൾ മഞ്ജു മുമ്പ് പങ്കുവച്ച് എത്തുകയും ചെയ്തിരുന്നു.
സത്യവും മിഥ്യയും എന്ന സീരിയലിൽ ആണ് ആദ്യമായി മഞ്ജു അഭിനയിക്കുന്നത്. ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൽ എന്നീ പരമ്പരകളിലെ വേഷങ്ങൾ പരക്കെ ശ്രദ്ധിക്കപ്പെട്ടു. ഹാസ്യാത്മകമായ വേഷങ്ങളായിരുന്നു ഇവ. ഇതോടെ കോമഡി പരമ്പരകൾ കൂടുതൽ അവരെ തേടിയെത്തി. തട്ടീം മുട്ടീം എന്ന പരമ്പര അത്തരത്തിൽ സമ്പ്രേക്ഷണം ചെയ്യുന്ന ഒരു മെഗാ പരമ്പരയാണ്. കെ.പി.എ.എസി. ലളിതയുടെ മരുമകളായിട്ടാണ് ഈ പരമ്പരയിൽ മഞ്ജു വേഷമിടുന്നത്.നിരവധി ടെലിവിഷൻ പരിപാടികളുടെ വിധികർത്താവായും മഞ്ജു ജോലി ചെയ്തിട്ടുണ്ട്.