ബാലതാരമായി തന്നെ മലയാള സിനിമ മേഖലയിലേക്ക് ചേക്കേറിയ താരമാണ് മഞ്ജിമ മോഹൻ. നിര്ബാന്ധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു താരം പ്രേക്ഷകർക്ക് മുന്നിൽ കാഴ്ച വച്ചത്. .ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെയാണ് നായികയായി താരം അരങ്ങേറിയത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ മഞ്ജിമയുടെതായി വന്ന പുതിയ ചിത്രവും കുറിപ്പും ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നിങ്ങളെപോലെ ആരും ഇല്ല, അതാണ് നിങ്ങളുടെ സൂപ്പര്‍ പവര്‍ എന്ന് അടിക്കുറിപ്പും ഫോട്ടോക്കൊപ്പം എഴുതിയിരിക്കുന്നുനിരവധി പേര്‍ ആണ് .ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തുന്നുണ്ട്.
മഞ്ജിമ മോഹന്‍ വെള്ളിത്തിരയില്‍ കളിയൂഞ്ഞാല്‍ എന്ന സിനിമയില്‍ ബാലനടിയായിട്ടായിരുന്നു എത്തുന്നത്. ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെയും നര്‍ത്തകി കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്ജിമ മോഹന്‍. മഞ്ജിമ മോഹന്‍ നായികയായി മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. മഞ്ജിമ മോഹന്റെതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് പുറത്തെത്തിയ ചിത്രം തമിഴ് സിനിമയായ ദേവരാട്ടം ആണ്.
അതേസമയം നേരത്തെ ചീത്ത വാക്ക് ഉള്‍പ്പടെ തനിക്ക് എല്ലാം അറിയാം എന്ന് ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മഞ്ജിമ പറഞ്ഞു. ശത്രിയനില് തീര്‍ത്തും വ്യത്യസ്തമായ തിരിച്ചി പെണ്‍കുട്ടിയെയാണ് അവതരിപ്പിയ്ക്കുന്നത്. കണ്ണാടിയില് എന്റെ മുഖം കണ്ടപ്പോള്‍ എനിക്ക് തന്നെ വല്ലാതെയായി. പക്ഷെ പിന്നീടത് പഴകിപ്പോയി. തിരിച്ചിയിലെ ചൂടും സിനിമയിലെ തമിഴ് സംഭാഷണവുമാണ് ഏറ്റവും പ്രയാസമായി തോന്നിയത്. ഡബ്ബ് ചെയ്യുമ്പോള്‍ ലിപ്‌സിങ് യോജിച്ചില്ലെങ്കില്‍ അത് വല്ലാത്ത അരോചകമായി തോന്നും. എത്ര കഷ്ടപ്പെട്ടായാലും ലിപ്‌സിങ് മാച്ച് ചെയ്യണം എന്ന് അച്ഛന്‍ പറഞ്ഞു തരാറുണ്ട്. ഷൂട്ട് തുടങ്ങുന്നതിന് മുന്‍പേ ഡയലോഗ് കിട്ടും. ഓരോ ലൈനും ഇരുന്ന് കൃത്യമായി പഠിച്ചതിന് ശേഷമാണ് ടേക്കിന് പോകുന്നത്. ഒന്നും സീരിസായി എടുക്കരുത് എന്ന് ചിമ്പു പറഞ്ഞത് ഞാനെന്നും ഓര്‍ക്കും. അമിതമായി ഒന്നും നടക്കണം എന്ന് ആഗ്രഹിക്കരുത്. അല്ലാതെ വരുമ്പോള്‍ നമുക്ക് നിരാശ തോന്നും. എല്ലാം അതിന്റെ ഒഴുക്കില്‍ സംഭവിക്കട്ടെ എന്ന് ചിമ്പു പറയും. തമിഴില്‍ ഇഷ്ട നടന്‍ ധനുഷാണ്. അനുഷ്‌ക ഷെട്ടിയെയും തൃഷയെയും വളരെ ഇഷ്ടമാണെന്നും മഞ്ജിമ പറഞ്ഞു.