മലയാളത്തിന്റെ പ്രിയ നടനാണ് മെഗാസ്റ്റാർ മമ്മൂട്ടി. നിരവധി കഥാപാത്രങ്ങളാണ് പ്രേക്ഷകർക്കായി താരം സമ്മാനിച്ചിട്ടുമുള്ളത്. ഈ വരുന്ന സെപ്റ്റംബർ ഏഴിന് താരത്തിന് പിറന്നാൾ ദിനം കൂടിയാണ്. ലോകമെമ്പാടും ഉള്ള പതിനായിരക്കണക്കിന് ആരാധകർ ആണ് താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് രക്തദാനം നടത്താൻ സന്നദ്ധരാകുന്നത്. പതിനേഴു രാജ്യങ്ങളിലെ പ്രവർത്തകർ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്ററിനാഷണൽ ഘടലത്തിന്റെ ആഭിമുഖ്യത്തിൽ രക്തദാനം നിർവ്വഹിക്കുമെന്ന് ഇന്റർനാഷണൽ സെക്രട്ടറി സഫീദ് മുഹമ്മദ് അറിയിച്ചു.
ഇതിന്റെ ഭാഗമായുള്ള ആദ്യ രക്തദാനം ആസ്‌ട്രേലിയയിൽ ആണ് നടന്നിരുന്നത്. ഇപ്പോൾ രക്തദാന ക്യാമ്പ്പെയിൻ ആസ്‌ട്രേലിയൻ റെഡ് ക്രോസ്സ്മായി സഹകരിച്ചു നടക്കുകയാണ്. ആദ്യരക്ത ദാനം ഹോബർട്ടിൽ ഫാൻസിന്റെ അന്തർദേശീയ അധ്യക്ഷൻ റോബർട്ട് കുര്യക്കോസ് നിർവ്വഹിച്ചു.
അതേസമയം കേരളത്തിൽ രക്തദാനം കന്റെയിൻമെന്റ് സോണിനു പുറത്തുള്ള ആരാധകർ മാത്രം നിർവ്വഹിച്ചാൽ മതിയെന്ന് സംസ്ഥാന പ്രസിഡന്റ് അരുൺ അറിയിചിരിക്കുകയാണ് . നൂറു കണക്കിന് പ്രവർത്തനങ്ങൾ ആണ് അനാഥലയങ്ങളും അഗതി മന്ദിരങ്ങളും കേന്ദ്രീകരിച്ച് കൊണ്ട് സംസ്ഥാനത്ത് അന്നേ ദിവസം നടക്കുക.