Latest News

മക്കളുടെ തലമുടിയുടെ വളർച്ചയ്ക്ക് ഉപയോഗിക്കുന്നത് ഈ എണ്ണയാണ്; മക്കൾക്ക് എണ്ണ തയ്യാറാക്കി കൊടുത്ത് നടൻ കൃഷ്‌ണ കുമാർ

Malayalilife
മക്കളുടെ തലമുടിയുടെ വളർച്ചയ്ക്ക് ഉപയോഗിക്കുന്നത്  ഈ എണ്ണയാണ്; മക്കൾക്ക് എണ്ണ തയ്യാറാക്കി കൊടുത്ത് നടൻ കൃഷ്‌ണ കുമാർ

വില്ലന്‍ വേഷങ്ങളിലും ക്യാരക്ടര്‍ വേഷങ്ങളിലും തിളങ്ങിയിട്ടുള്ള നടന്‍ കൃഷ്ണകുമാര്‍ മാതൃകാ കുടുംബജീവിതം നയിക്കുന്ന ആളാണ്. നാലു പെണ്‍മക്കളാണ് താരത്തിന് ഉള്ളത്. നടി അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാര്‍-സിന്ധു ദമ്പതികളുടെ മറ്റു മക്കള്‍. കൃഷ്ണകുമാറിന്റെ 4 മക്കളും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അഹാന സിനിമയില്‍ പേരെടുത്ത നടിയായി മാറിക്കഴിഞ്ഞു. നടന്‍ കൃഷ്ണകുമാറിനെയും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും രാഷ്ട്രീയ ചായ്വുമൊക്കെ അടുത്തിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധേയമാകാറുണ്ട്.  എന്നാൽ ഇപ്പോൾ മക്കളുടെ തലമുടിയുടെ രഹസ്യം പങ്കുവച്ചിരിക്കുകയാണ് കൃഷ്ണകുമാർ.

 തങ്ങള്‍ ഉപയോഗിക്കുന്നത് വെളിച്ചെണ്ണയും ആവണക്കെണ്ണയും കറുവേപ്പിലയും ചേര്‍ത്തുള്ള എണ്ണയാണ് കൃഷ്ണ കുമാര്‍ പറയുന്നത്. ഈ എണ്ണ തയ്യാറാക്കാന്‍ ഒരു ലിറ്റര്‍ വെളിച്ചെണ്ണ, 100 മില്ലിലിറ്റര്‍ ആവണക്കെണ്ണ, ആവശ്യത്തിന് കറുവേപ്പില എന്നിവയാണ്  വേണ്ടത്. 

“വെളിച്ചെണ്ണയിലേയ്ക്ക് ആവണക്കെണ്ണ ഒഴിച്ച്‌ നന്നായി ചൂടാക്കുക. നന്നായി ചൂടായതിന് ശേഷം കറുവേപ്പില ഉണക്കി പൊടിച്ചത് ചേര്‍ക്കാം. കുറച്ചുനേരം കഴിഞ്ഞ് തണുക്കാന്‍ വയ്ക്കാം. ഒരു ദിവസത്തിന് ശേഷം ആവശ്യത്തിനനുസരിച്ച്‌ ഉപയോഗിക്കാം” എന്നും കൃഷ്ണകുമാര്‍ പറയുന്നു.

Magical hair oil prepared by actor krishnakumar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES