മലയാളി പ്രേക്ഷകരെ പലതരം മേക്കോവറിലൂടെ അത്ഭുതപെടുത്താറുള്ള നടിയാണ് ലെന. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുക്കാൻ ലെനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ സിനിമ തിരഞ്ഞെടുപ്പിനെ കുറിച്ച് കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് ലെന.
ഞാന്‍ ഫുള്‍ സ്ക്രിപ്റ്റ് വായിച്ചിട്ട് സിനിമ ചെയ്യുന്ന ആളല്ല. ആദ്യം ഫോണില്‍ കൂടി വണ്‍ലൈന്‍ മാത്രമാണ് കേള്‍ക്കുന്നത് ആ വണ്‍ലൈന്‍ കേള്‍ക്കുമ്ബോള്‍ തന്നെ സിനിമയെ കുറിച്ച് ഏകദേശം ഒരു ഐഡിയ കിട്ടും. അതുപോലെ ഈ കഥ സംവിധായകനോ തിരക്കഥകൃത്തുമാണ് പറയുന്നതെങ്കില്‍ നമുക്ക് അവര്‍ക്ക് ഈ സിനിമയോടുള്ള കോണ്‍ഫിഡന്‍സ് എത്രത്തോളമാണെന്ന് മനസ്സിലാകും. ആ കേട്ട വണ്‍ലൈനില്‍ നിന്നാണ് പിന്നീടുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത്.
ഞാന്‍ അറിയാതെ തന്നെ ആ കഥാപാത്രത്തെ കുറിച്ചുള്ള ഹോംവര്‍ക്ക് എന്റെ തലയില്‍ തുടങ്ങും. ലഭിച്ച വിവരം വെച്ചിട്ട് മനസ്സില്‍ തന്നെ ആ കഥാപാത്രത്തെ കുറിച്ച് തയ്യാറെടുപ്പ് എടുക്കും. അതിന് അനുസരിച്ചായിരിക്കും ഹെയര്‍ സ്റ്റൈലും വസ്ത്രങ്ങളും .
ഫാഷനെ കുറിച്ച് അധികം ചിന്തിക്കാത്ത ആളാണ്. എന്താണ് ഇപ്പോഴത്തെ ട്രെന്‍ഡിംഗെന്ന് പോലും എനിയ്ക്ക് അറിയില്ല. എന്നാല്‍ എനിയ്ക്ക് മിക്സ് ചെയ്ത് മാച്ച് ചെയ്ത് ധരിക്കാനാണ് ഏറ്റവും ഇഷ്ടം.
ഫാഷന്‍ എന്തായാലും ചേരുന്ന രീതിയില്‍ ധരിക്കണം എന്നാണ് എന്റെ ആഗ്രഹം. വളരെ കഷ്ടപ്പെട്ട് വസ്ത്രം ധരിക്കാന്‍ പറ്റില്ല. എന്ത് ഫാഷനായാലും സുഖകരമായി വസ്ത്രം ധരിക്കണം എന്നാണ് എന്റെ ആഗ്രഹം എന്നും ലെന വ്യക്തമാക്കി.