ആറ്റ്ലി ചിത്രം ജവാന്റെ ഓരോ അപ്ഡേറ്റും വലിയ ആവേശത്തിലാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ഇന്ത്യന്‍ സിനിമ ഒന്നടങ്കം കാത്തിരിക്കുന്ന ഷാരൂഖ് ചിത്രമാണിത്. ചിത്രത്തിന്റെ ട്രെയ്ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ജവാനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് വലിയ സന്തോഷം നല്‍കുന്നൊരു വിവരമാണ് പുറത്തു വരുന്നത്.
ചിത്രത്തിന്റെ താരനിരസംബന്ധിച്ച് പലവിധ അഭ്യൂഹങ്ങളും തുടക്കം മുതല്‍ ചര്‍ച്ചയിലുണ്ട്. വിജയ് സേതുപതി, ദീപിക പദുക്കോണ്‍, അമിതാഭ് ബച്ചന്‍, വിജയ് എന്നിവര്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ട്രെയ്ലര്‍ പുറത്തിറങ്ങിയപ്പോള്‍ അമിതാഭ് ബച്ചനും വിജയ്യും ഉണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ ജവാനില്‍ വിജയ് ഉണ്ടാകുമെന്ന് ഉറപ്പിക്കുകയാണ് ചിത്രത്തിന്റെ സംഘട്ടന സംവിധായകന്‍ യാനിക്ക് ബെന്‍.
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയില്‍ തമിഴ് സൂപ്പര്‍താരം വിജയ് ഉണ്ടാകുമെന്ന് യാനിക്ക് വെളിപ്പെടുത്തിയത്. ഷാരൂഖും വിജയ്യും ഒന്നിച്ചുള്ള സീനുകള്‍ ജവാനില്‍ ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. നിരവധി സിനിമകള്‍ക്കും വെബ് സീരീസുകള്‍ക്കും സംഘട്ടനമൊരുക്കിയയാളാണ് യാനിക്ക് ബെന്‍. ഇപ്പോള്‍ തിയേറ്ററുകളിലുള്ള മഡോണി അശ്വിന്റെ ശിവകാര്‍ത്തികേയന്‍ ചിത്രം 'മാവീരന്റെ' സംഘട്ടന സംവിധാനവും യാനിക്ക് ആണ് നിര്‍വഹിച്ചത്. ഏതായാലും യാനിക്കിന്റെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് വിജയ് ആരാധകര്‍.
നയന്‍താരയാണ് സിനിമയിലെ നായിക. അറ്റ്ലിയുടെയും നയന്‍സിന്റെയും ബോളിവുഡ് അരങ്ങേറ്റമാണ് ജവാന്‍. സെപ്റ്റംബര്‍ ഏഴിന് ആ?ഗോള തലത്തില്‍ റിലീസിനെത്തുന്ന ചിത്രം ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യും. ഷാരൂഖിന്റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം എന്ന ഖ്യാതി കൂടി ജവാനുണ്ട്.