സംവിധായകന്‍ വിഘ്നേഷ് ശിവന്‍ തന്റെ അടുത്ത പടത്തിനുള്ള ഒരുക്കത്തിലാണ്. അജിത്തിനെ നായകനാക്കി നിശ്ചയിച്ചിരുന്ന പടം മുടങ്ങിയതിന് പിന്നാലെ വിഘ്‌നേശ് അടുത്ത ചിത്രത്തെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ നയന്‍താര ഇല്ലെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.
വിഘ്‌നേഷ് ശിവന്‍ ചിത്രത്തില്‍ ബോളിവുഡ് താരം ജാന്‍വി കപൂര്‍ നായികയാവുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ജാന്‍വിയുടെ തമിഴ് അരങ്ങേറ്റം കൂടിയാണ്. കമല്‍ഹാസന്റെ രാജ്കമല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നയന്‍താരയെയാണ് നായികയായി നിശ്ചയിച്ചിരുന്നത്. നയന്‍താരയുടെ അമിത പ്രതിഫലവും തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെടുന്നതുമാണ് നായികാ മാറ്റത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
തെലുങ്കില്‍ ദേവര എന്ന ചിത്രത്തിലൂടെ ജൂനിയര്‍ എന്‍.ടി.ആറിന്റെ നായികയായി അഭിനയിച്ചു വരികയാണ് ജാന്‍വി. വരുണ്‍ ധവാനൊപ്പമുള്ള ബവല്‍ ആണ് ബോളിവുഡില്‍ ജാന്‍വിയുടെ പുതിയ റിലീസ്. ജൂലായ് 21ന് ആമസോണ്‍ പ്രൈമില്‍? സ്ട്രീം ചെയ്യും. ഗുല്‍ഷന്‍ ദേവയ്‌ക്കൊപ്പം ഉലജ് എന്ന ചിത്രവും ജാന്‍വി നായികയായി എത്തുന്നുണ്ട്. ലണ്ടനില്‍ ആയിരുന്നു ചിത്രീകരണം. തെലുങ്കും തമിഴും കടന്ന് മലയാളത്തിലേക്ക് വരാനാണ് ജാന്‍വി ഒരുങ്ങുന്നത്. അധികം വൈകാതെ അത് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.