മുതിരങ്ങാടി കലവറയിലെ താരങ്ങള്‍; ജലധാര പമ്പ് സെറ്റ്  സിന്‍സ് 1962 ന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

Malayalilife
മുതിരങ്ങാടി കലവറയിലെ താരങ്ങള്‍; ജലധാര പമ്പ് സെറ്റ്  സിന്‍സ് 1962 ന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

ഉര്‍വ്വശി,ഇന്ദ്രന്‍സ്,സനുഷ,സാഗര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ''ജലധാര പമ്പ് സെറ്റ് - സിന്‍സ് 1962'' എന്ന ആക്ഷേപ ഹാസ്യ ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി.
ശൈലജ,സ്‌നേഹ ബാബു,നിത കര്‍മ്മ,ശ്രീ രമ്യ എന്നിവര്‍ അവതരിപ്പിക്കുന്ന
'മുതിരങ്ങാടി കലവറയിലെ താരങ്ങ'ളായകഥാപാത്രങ്ങളുടെ പോസ്റ്ററാണ് റിലീസായത്.

വിജയരാഘവന്‍,ജോണി ആന്റണി,ടി ജി രവി,ജയന്‍ ചേര്‍ത്തല,
ശിവജി ഗുരുവായൂര്‍,കലാഭവന്‍ ഹനീഫ്,സജിന്‍,ഹരിലാല്‍ പി ആര്‍,ജോഷി മേടയില്‍,വിഷ്ണു ഗോവിന്ദ്, കോഴിക്കോട് ജയരാജ്,പരമേശ്വരന്‍ പാലക്കാട്, തങ്കച്ചന്‍,അല്‍ത്താഫ്,ജെയ്,രാമു മംഗലപ്പള്ളി,ആദില്‍ റിയാസ്ഖാന്‍, അഞ്ജലി നായര്‍,നിഷാ സാരംഗ്,സുജാതതൃശ്ശൂര്‍, തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വണ്ടര്‍ ഫ്രെയിംസ് ഫിലിം ലാന്റിന്റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, സംഗീത ശശിധരന്‍, ആര്യ പൃഥ്വിരാജ്, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജിത് പുരുഷോത്തമന്‍  നിര്‍വ്വഹിക്കുന്നു.തിരക്കഥ,സംഭാഷണം- ആശിഷ് ചിന്നപ്പ, പ്രജിന്‍ എം പി, കഥ- സാനു കെ ചന്ദ്രന്‍, സംഗീതം,ബിജിഎം- കൈലാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിജു കെ തോമസ്, എഡിറ്റര്‍- രതിന് രാധാകൃഷ്ണന്‍, ഗാനരചന-മനു മഞ്ജിത്, ബി കെ ഹരിനാരായണന്‍,ഗായകര്‍-കെ എസ് ചിത്ര, വൈഷ്ണവ്,ഗിരീഷ്,കല-ദിലീപ് നാഥ്, മേക്കപ്പ്- സിനൂപ് രാജ്,കോസ്റ്റ്യൂംസ്-അരുണ്‍ മനോഹര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-രാജേഷ് അടൂര്‍,സൗണ്ട്ഡിസൈന്‍-ധനുഷ് നായനാര്‍,ഫിനാന്‍സ് കണ്‍ട്രോളര്‍-ശ്രീക്കുട്ടന്‍,ഓഡിയോഗ്രാഫി- വിപിന്‍ നായര്‍, കാസ്റ്റിംഗ് ഡയറക്ടര്‍- ജോഷി മേടയില്‍,വി എഫ് എക്സ്- ശബരീഷ്, ലൈവ് ആക്ഷന്‍ സ്റ്റുഡിയോസ്, സ്റ്റില്‍സ്- നൗഷാദ് കണ്ണൂര്‍,പബ്ലിസിറ്റി ഡിസൈന്‍-24 എഎം,
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-വിനോദ് ശേഖര്‍,വിനോദ് വേണുഗോപാല്‍,
 പി ആര്‍ ഒ- എ എസ് ദിനേശ്.

Jaladhara Pumpset new poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES