വീട്ടിലെ പുതിയ അംഗത്തെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്. മകള്‍ ആരാധനയ്ക്ക് കൂട്ടായി 'ചെക്കന്‍' എന്ന നായ്കുട്ടി എത്തിയ വിവരമാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചിരിക്കുന്നത്. ചെക്കന്‍ എന്ന് ചെല്ലപ്പേരുള്ള ബീഗിള്‍ ഇനത്തില്‍പ്പെട്ട നായ്കുട്ടിയുടെ ചിത്രങ്ങളും അതോടൊപ്പം ഗീതു പങ്കുവയ്ക്കുകയും ചെയ്‌തു.
'ഹലോ, എന്‍റെ പേര് ചെക്കന്‍. ആരാധനയ്ക്ക് വേണ്ടി ഇന്ന് അമ്മ എന്നെ വീട്ടിലേക്ക് കൊണ്ട് വന്നു,' എന്നാണ് ഗീതു ഫേസ്ബുക്കില്‍ ചെക്കന് വേണ്ടികുറിച്ചിരിക്കുന്നത്. ഗീതു മോഹന്‍ദാസും ച്ഛായാഗ്രാഹകാനും സംവിധായകനുമായ രാജീവ് രവിയും 2009ലാണ് വിവാഹിതരായത്. ഇരുവരും. അടുത്ത സുഹൃത്തുക്കൾ കൂടിയായിരുന്നു. ആ ചങ്ങാത്തം പതിയെ പ്രണയത്തിലേക്ക് വഴി മാറുകയും വിവാഹത്തിലേക്ക് എത്തുകയും ചെയ്തു. ആരാധന എന്ന ഒരു മകളാണ് ഇരുവർക്കും.
ബാലതാരമായി തന്നെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഗീതു സംവിധാനത്തിലും മികവ് തെളിയിച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു മലയാളത്തില്‍ നിവിന്‍ പോളിയെ നായകനാക്കിയൊരുക്കിയ 'മൂത്തോ'ന് ലഭിച്ചത്. രാജീവ് രവിയായിരുന്നു ഗീതുവിന്റെ സിനിമയ്ക്ക് ഛായാഗ്രാഹണം നിര്‍വഹിച്ചത്. ആദ്യ ചിത്രമായ 'ലയേഴ്സ് ഡൈസിന്റെ' ഛായാഗ്രഹകനും രാജീവ് തന്നെയായിരുന്നു. ദേശീയ പുരസ്‌കാരം ഉള്‍പ്പടെ വിവിധ പുരസ്കാരങ്ങള്‍ ആ ചിത്രത്തെ തേടി എത്തുകയും ചെയ്‌തു.
Hello everybouudyyyy my name is ‘Chekkan’ . Amma brought me home today for Aradhana ♥️ #beaglepuppy #chekkan
Posted by Geetu Mohandas on Friday, August 21, 2020