കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ സിനിമ ഷൂട്ടിംഗ് എല്ലാം തന്നെ അവസാനിപ്പിച്ചിരുന്നു. എന്നാൽ ലോക്ക് ഡൗൺ അവസാനിച്ചതോടെ ഷൂട്ടിംഗ് വീണ്ടും സാമൂഹ്യ അകലം പാലിച്ചു കൊണ്ട് പുനരാംഭിച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോൾ നടൻ മമ്മൂട്ടിയുടെ ലോക് ഡൌണ്‍ റെക്കോര്‍ഡുകളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മകനും നടനുമായ ദുല്ഖര്‍ സല്‍മാന്‍.
വീടിന് പുറത്ത് 150 ദിവസം മമ്മൂട്ടി ഇറങ്ങിയിട്ടില്ല എന്ന് തുറന്ന് പറയുകയാണ് ദുൽഖർ. 'ഞാന്‍ പിന്നെയും വീട്ടില്‍ കാണും. എന്നെക്കാളും നോണ്‍സ്റ്റോപ് ഷൂട്ടിങ് ഉള്ളത് വാപ്പച്ചിക്കാണ്. പക്ഷേ, ഇപ്പോള്‍ ഒരു പേഴ്സണല്‍ റെക്കോര്‍ഡ് അടിക്കാന്‍ നോക്കിക്കൊണ്ടിരിക്കുകയാണ്. 'ഞാന്‍ 150 ദിവസം വീട്ടില്‍ നിന്ന് ഇറങ്ങിയിട്ടില്ല. ഗേറ്റിനു പോലും പുറത്തു പോയിട്ടില്ല', എന്നാണ് വാപ്പച്ചി പറയുക. ഇങ്ങനെ പേഴ്സണലി എന്തെങ്കിലുമൊരു ചലഞ്ച് ചെയ്യാന്‍ ഒത്തിരി ഇഷ്ടമാണ്. ഇപ്പോഴത്തെ ചലഞ്ച് ഇതാണ്.
എത്ര ദിവസം വരെ ഇങ്ങനെ പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്ന് നോക്കട്ടെ എന്ന്. ഞാന്‍ പറഞ്ഞു, വെറുതെയൊരു ഡ്രൈവിനോ എന്തെങ്കിലുമൊന്നിനു പുറത്തു പോയ്ക്കൂടെ എന്ന്. അദ്ദേഹം വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന കടുത്ത നിലപാടിലാണ്. 'ഇത്ര ദിവസം ആയില്ലേ… ഇനി എത്ര ദിവസം വരെ പുഷ് ചെയ്യാന്‍ പറ്റുമെന്ന് നോക്കട്ടെ,' എന്നാണ് വാപ്പച്ചിയുടെ മറുപടി.
അങ്ങനെയൊരു വാശിയിലാണ് അദ്ദേഹം. 'ആര് അറിയാനാണ് വാപ്പച്ചി ഇതൊക്കെ,' എന്ന് ഞാന്‍ ചോദിക്കും. ഇതിന് വേള്‍ഡ് റെക്കോര്‍ഡ് ഒന്നുമില്ലല്ലോ. പക്ഷേ, ഇങ്ങനെ പേഴ്സണല്‍ ചലഞ്ചസും പേഴ്സണല്‍ പ്ലാന്‍സും ഒക്കെ ഉണ്ടാക്കാന്‍ അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്.
ഇപ്പോഴത്തെ ലക്ഷ്യം, എത്ര ദിവസം ഇങ്ങനെ വീട്ടിലിരിക്കാന്‍ പറ്റുമെന്നാണ്. അതിന്റെ ഒരു മത്സരം നടന്നു കൊണ്ടിരിക്കുകയാണ്. പക്ഷേ, ഇതൊന്നും എന്നെക്കൊണ്ട് പറ്റില്ല. ഞാന്‍ കിട്ടുന്ന ചാന്‍സിന് പുറത്തിറങ്ങാന്‍ ഇഷ്ടപ്പെടുന്ന ആളാണ്.' ദുല്ഖര്‍ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞു.