Latest News

ദൃശ്യം 2ചിത്രീകരണം ആരംഭിച്ചു; ജോര്‍ജുകുട്ടിയാവാന്‍ തയ്യാറെടുത്ത് നടൻ മോഹന്‍ലാല്‍

Malayalilife
ദൃശ്യം 2ചിത്രീകരണം ആരംഭിച്ചു; ജോര്‍ജുകുട്ടിയാവാന്‍ തയ്യാറെടുത്ത് നടൻ  മോഹന്‍ലാല്‍

മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന  ചിത്രം 'ദൃശ്യം 2'ന്റെ ചിത്രീകരണം ആരംഭിച്ചു. ആദ്യം സെപ്തംബര്‍ 14-ാം തീയതി ഷൂട്ടിംഗ് തുടങ്ങുമെന്നായിരുന്നു  തീരുമാനിച്ചിരുന്നതെങ്കിലും സെറ്റ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളതിനാല്‍ ഷൂട്ടിംഗ് വൈകുകയായിരുന്നു.  സെപ്റ്റംബര്‍ 26ന് ലൊക്കേഷനില്‍ പാലക്കാട് പെരിങ്ങോട്ടിലെ ആയുര്‍വ്വേദ കേന്ദ്രത്തിലെ ചികിത്സ പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

 'ദൃശ്യ'ത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന പ്രഖ്യാപനമുണ്ടായത് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിവസമാണ്.  ഈ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരുങ്ങുന്നത്.  ആന്റണി പെരുമ്ബാവൂരാണ് ആശിര്‍വാദ് സിനിമയ്ക്കു വേണ്ടി ചിത്രം നിർമ്മിക്കുന്നത്.  'ദൃശ്യം' 2013 ഡിസംബറിലായിരുന്നു റിലീസിനെത്തിയത്. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്  മോഹന്‍ലാല്‍, മീന, കലാഭവന്‍ ഷാജോണ്‍, ആശ ശരത്, സിദ്ദിഖ് തുടങ്ങിയവരായിരുന്നു. ബോക്സ് ഓഫീസില്‍ നിന്നും 50 കോടിയോളം രൂപകളക്റ്റ് ചെയ്യാനും ചിത്രത്തിനു സാധിച്ചിരുന്നു.

 ഭാര്യ സുചിത്രയ്‌ക്കൊപ്പം ആയുര്‍വേദ ചികിത്സയ്ക്കായി സെപ്തംബര്‍ 2-ാം തീയതിയാണ് മോഹന്‍ലാല്‍ പെരിങ്ങോട്ടിലെ ആയുര്‍വ്വേദ കേന്ദ്രത്തില്‍ എത്തിയത്. സമൂഹമാധ്യമങ്ങളില്‍ താരം  ഇവിടെ നിന്നുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു.

Read more topics: # Drishyam 2 Shooting begins
Drishyam 2 Shooting begins

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES