ജീവിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഇങ്ങനെ കഷ്ടപ്പെടുന്നത്; കോടീശ്വരനായ കൈലാഷിനെ ഞാന്‍ കണ്ടിട്ടില്ല; കുറിപ്പ് പങ്കുവച്ച് സംവിധായകൻ വിനോദ് ഗുരുവായൂര്‍

Malayalilife
ജീവിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഇങ്ങനെ കഷ്ടപ്പെടുന്നത്; കോടീശ്വരനായ കൈലാഷിനെ ഞാന്‍ കണ്ടിട്ടില്ല; കുറിപ്പ് പങ്കുവച്ച് സംവിധായകൻ വിനോദ് ഗുരുവായൂര്‍

വിനോദ് ഗുരുവായൂര്‍ സംവിധാനത്തിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഒരു ചിത്രമാണ്  മിഷന്‍ സി.   കഴിഞ്ഞ ദിവസമാണ്  നടന്‍ കൈലാഷിന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തെത്തിയത്.  താരം എത്തുന്നത് ക്യാപ്റ്റന്‍ അഭിനവ് എന്ന വേഷത്തിലാണ്. പോസ്റ്ററില്‍ തോക്ക് പിടിച്ച്‌ നില്‍ക്കുന്ന കൈലാഷിനെയാണ് കാണാൻ സാധിക്കുന്നത്. എന്നാല്‍ കൈലാഷിന് എതിരെ വന്‍ ട്രോള്‍ ആക്രമണമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ  ഉണ്ടായത്. ഈ ട്രോള്‍ ആക്രമണങ്ങള്‍ക്ക് എതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍.

വിനോദ് ഗുരുവായൂരിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്;

കഴിഞ്ഞ ദിവസം മിഷന്‍ സി എന്ന ചിത്രത്തിലെ പോസ്റ്റര്‍ റിലീസ് ചെയ്തിട്ടുണ്ടായി. കൈലാഷിന്റെ ഫോട്ടോ ആണ് അതില്‍ ഉണ്ടായിരുന്നത്. വിഷമത്തോടെ തന്നെ പറയട്ടെ വളരെ മോശമായി ഒരു നടനെ ചിത്രീകരിക്കുന്ന ഒരു അവസ്ഥയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ആ നടനെതിരെ ഇത്രയും ആക്രമണം എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായില്ല. കാരണം ഒരു സാധാരണ കുടുംബത്തില്‍ നിന്നും വളര്‍ന്ന് അധ്വാനിച്ച്‌ ചാന്‍സ് ചോദിച്ച്‌ സംവിധായകരുടെയും പുറകെ നടന്ന് ഈ നിലയില്‍ എത്തിയ താരമാണ് കൈലാഷ്.

ചിലപ്പോള്‍ എല്ലാ സിനിമകളും വലിയ സംവിധായകര്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചന്ന് വരില്ല. സംവിധായകന്‍ നിര്‍ദ്ദേശിക്കുന്നത് അനുസരിച്ചായിരിക്കും പലപ്പോഴും അഭിനയിക്കേണ്ടി വരിക. കഥാപാത്രങ്ങള്‍ക്കനുസരിച്ച്‌ അഭിനയിക്കേണ്ടിയും വരാം. പക്ഷേ ഇന്നും സംവിധായകര്‍ അദ്ദേഹത്തെ വിളിക്കുകയും സിനിമകള്‍ കൊടുക്കുകയും ചെയ്യുന്നത് എന്തെങ്കിലും ഒരു കഴിവില്ലാതെ ആയിരിക്കില്ല. കഴിവില്ല എന്ന് പറഞ്ഞ് ഒരാളെ മാറ്റി നിര്‍ത്തിയാല്‍ അയാളെ ഒരു സംവിധായകന്‍ വിളിക്കില്ല. ഇത് സംഘടിത ആക്രമണമാണ്. അയാളുടെ കരിയര്‍ തന്നെ തകര്‍ക്കുന്ന സ്ഥിതിയിലുള്ള ൈസബര്‍ ആക്രമണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

മിഷന്‍ സി എന്ന സിനിമയില്‍ അദ്ദേഹം നന്നായി തന്നെ പെര്‍ഫോം ചെയ്തിട്ടുണ്ട്. സിനിമ പുറത്തിറങ്ങുമ്ബോള്‍ നിങ്ങള്‍ക്ക് അത് മനസിലാകും. ഇപ്പോള്‍ സിനിമയിലെ പോലും മോശമായി ചിത്രീകരിക്കുകയാണ്. എന്നോ ഒരു റോള് ചെയ്തതിന്റെ പേരിലാണ് അദ്ദേഹത്തെ ഇങ്ങനെ ആക്രമിച്ചുകൊണ്ടിരിക്കുന്നത്. എന്റെ സിനിമയില്‍ ശരത് അപ്പാനിയാണ് നായകന്‍. സിനിമയില്‍ പ്രധാനറോളാണ് തന്റേതെന്ന മനസിലാക്കി സാമ്ബത്തികം പോലും നോക്കാതെ വന്ന് അഭിനയിച്ച ആളാണ് കൈലാഷ്. ട്രോളുകള്‍ നമുക്ക് ആവശ്യമാണ്. പക്ഷേ പരിധി വിടുമ്ബോള്‍ അത് സങ്കടകരമാകും.

'ജീവിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഇങ്ങനെ കഷ്ടപ്പെടുന്നത്. കോടീശ്വരനായ കൈലാഷിനെ ഞാന്‍ കണ്ടിട്ടില്ല. വളരെ സാധാരണക്കാരനായ ഒരു നടന്‍. അതെനിക്ക് വ്യക്തിപരമായി അറിയാം. ഇതൊരു അടിച്ചമര്‍ത്തല്‍ പോലെ തോന്നി. അത് തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കില്‍ സ്വയം മാറിനില്‍ക്കാന്‍ നിങ്ങള്‍ തയാറാകണം. സിനിമ മോശമാകുമോ നല്ലതാകുമോ എന്ന് ചിത്രം പുറത്തിറങ്ങി കഴിഞ്ഞ് തീരുമാനിക്കുക. അതിനു മുമ്ബ് തന്നെ വിധി എഴുതരുത്.
 

Director vinod guruvayoor note abouta actor kailash

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES