ആ സിനിമയുടെ പൂർണത എന്നത് വലിയ സ്‌ക്രീനിൽ ഇരുന്ന് കാണുകയെന്നതാണ്; ഞാൻ ചിന്തിച്ചിട്ടുപോലുമില്ല ഒടിടിയെക്കുറിച്ച്; മരക്കാർ എത്ര വൈകിയാലും തിയേറ്റർ റിലീസ് തന്നെയെന്ന് ആന്റണി പെരുമ്പാവൂർ

Malayalilife
topbanner
ആ സിനിമയുടെ പൂർണത എന്നത് വലിയ സ്‌ക്രീനിൽ ഇരുന്ന് കാണുകയെന്നതാണ്; ഞാൻ ചിന്തിച്ചിട്ടുപോലുമില്ല ഒടിടിയെക്കുറിച്ച്; മരക്കാർ എത്ര വൈകിയാലും തിയേറ്റർ റിലീസ് തന്നെയെന്ന് ആന്റണി പെരുമ്പാവൂർ

മോഹൻലാൽ നായകവേഷത്തിൽ എത്തുന്ന  ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഓണം റിലീസിന് വേണ്ടി അണിയറയിൽ തയ്യാറെടുക്കുകയാണ്. എന്നാൽ  അതിശക്തമായി തന്നെ കൊവിഡ് രണ്ടാം തരംഗം തുടര്ന്ന് സാഹചര്യത്തിൽ തിയേറ്റർ തുറക്കുന്ന കാര്യത്തിൽ തീരുമാനം ഒന്നും തന്നെ ആയിട്ടുമില്ല. സിനിമ ലോകം ഒന്നാകെ ഇപ്പോൾ  മരക്കാർ വീണ്ടും റിലീസ് മാറ്റുമോ ഇല്ലയോ എന്ന ആശങ്കയിലാണ് . എന്നാൽ ഇപ്പോൾ ഈ  വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ രംഗത്ത് എത്തിയിരിക്കുകയാണ്.

ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ:

നമ്മുടെ ഒരു നിശ്ചയം മാത്രമാണ് മരക്കാർ ഓഗസ്റ്റ് 12ന് റിലീസ് ചെയ്യുമെന്നത്.അതിന് വിപരീതമായി എന്തെങ്കിലും സംഭവിച്ചാൽ അതനുസരിച്ച് പ്രവർത്തിക്കും. മരക്കാർ ഒടിടിയ്ക്ക് നൽകാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. പക്ഷെ അനശ്ചിതത്വത്തിലേക്ക് പോയാൽ എന്ത് ചെയ്യണമെന്ന ഒരു ശൂന്യത മുന്നിലുണ്ട്. ഫുൾ പൈസ ഒടിടിയിലൂടെ കിട്ടുമോ ഇല്ലയോ എന്നതല്ല. ഇതുപോലെ ഇത്രയും ബജറ്റിൽ മലയാളത്തിൽ ആദ്യമായാണ് ഉണ്ടായിരിക്കുന്നത്. ആ സിനിമയുടെ പൂർണത എന്നത് വലിയ സ്‌ക്രീനിൽ ഇരുന്ന് കാണുകയെന്നതാണ്. ഞാൻ ചിന്തിച്ചിട്ടുപോലുമില്ല ഒടിടിയെക്കുറിച്ച്. ഓണത്തിന് പ്രദർശിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ അടുത്ത തവണ നോക്കും. 18 മാസത്തോളമായി ഹോൾഡ് ചെയ്തിരിക്കുകയാണ്.

ഇത്തവണ  ചിത്രം മൾട്ടിപ്ലക്സുകൾ ഉൾപ്പടെ 600ൽ അധികം തിയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. ഓഗസ്റ്റ് 12ന് ഓണം റിലീസായി ചിത്രമെത്തിക്കാൻ ആണ് ഇപ്പോൾ  പദ്ധതിയിട്ടിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിംഗ് തീയതി  മോഹൻലാൽ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

Director antony perumbavoor words about marakkar movie release

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES