Latest News

എന്ത് മുസ്ലീമാണ് നിങ്ങള്‍; നെറ്റിയില്‍ കുറിതൊട്ട് മുസ്ലീങ്ങളുടെ പേര് ചീത്തയാക്കരുത്; ഷാരൂഖിനെതിരെ സൈബര്‍ ആക്രമണം

Malayalilife
എന്ത് മുസ്ലീമാണ് നിങ്ങള്‍; നെറ്റിയില്‍ കുറിതൊട്ട് മുസ്ലീങ്ങളുടെ പേര് ചീത്തയാക്കരുത്;  ഷാരൂഖിനെതിരെ സൈബര്‍ ആക്രമണം

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ്‌ ഖാനെതിരെ സോഷ്യൽ മീഡിയയിൽ  സൈബര്‍ ആക്രമണം. വിനായക ചതുര്‍ത്ഥി ആഘോഷ ദിനത്തിൽ താരം ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ച ഒരു ചിത്രത്തെ ചൊല്ലിയാണ് തരാതെ നേരെ ഇപ്പോൾ ഉയരുന്ന ആക്രമണം. താരത്തിന്റെ തന്നെ  നെറ്റിയില്‍ കുറിതൊട്ട് നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മുസ്ലീമായ താരം എന്തിനാണ് ഹിന്ദുക്കളുടെ ആഘോഷത്തില്‍ പങ്കെടുക്കുന്നതെന്ന് ചോദിച്ചാണ് ഇപ്പോൾ താരത്തിന് നേരെ ആക്രമണം ഉയരുന്നത്. 

''പ്രാര്‍ത്ഥന കഴിഞ്ഞു. ഈ ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ ഗണപതി നിങ്ങളെയും പ്രിയപ്പെട്ടവരെയും അനുഗ്രഹിക്കട്ടെ.'' -ഇങ്ങനെ കുറിച്ച് കൊണ്ടാണ്  ഷാരൂഖ്‌ സോഷ്യൽ മീഡിയയിൽ  ചിത്രങ്ങള്‍ പങ്കുവച്ചത്. എന്നാൽ പല കമന്‍റുകളും വന്നിരിക്കുന്നത് ഷാരൂഖ്‌ ഖാന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതായിരുന്നു.  ചിലര്‍ താരത്തോട്  ചോദിക്കുന്നത് നിങ്ങള്‍ എന്ത് മുസ്ലീമാണെന്നും ഇങ്ങനെ ചെയ്താല്‍ എങ്ങനെയാണ് അല്ലാഹുവിന്റെ മുന്നില്‍ നില്‍ക്കുകയെന്നുമാണ്.

അതോടൊപ്പം മുസ്ലീങ്ങളുടെ പേര് നെറ്റിയില്‍ കുറിതൊട്ട് കൊണ്ട്  ചീത്തയാക്കരുതെന്നും ഷാരൂഖ്‌ ഖാന്‍ എന്ന പേര് മാറ്റി സുരേഷ് കുമാര്‍ എന്ന് പേര്‍ സ്വീകരിക്കൂവെന്നുമുള്ള  കമന്‍റുകളും താരത്തിന്റെ പോസ്റ്റിന് എതിരെ  വരുന്നുണ്ട്. എന്നാല്‍ നിരവധി പേരാണ്  ഷാരൂഖിനെ പിന്തുണച്ചും  കമന്‍റുകള്‍ പോസ്റ്റ്‌  ചെയ്തിരിക്കുന്നത്. എല്ലാ മതങ്ങളുടെ ആഘോഷത്തിലും പങ്കെടുക്കുന്ന ഒരു യദാര്‍ത്ഥ ഭാരതീയനാണ് അദ്ദേഹമെന്നാണ് അവര്‍ പറയുന്നത്.  ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളില്‍ ഷാരൂഖ്‌ ഖാന് പുറമേ പങ്കെടുത്ത സല്‍മാന്‍ ഖാന്  നേരെയും സമാന സൈബര്‍ ആക്രമണം ഇപ്പോൾ ഉണ്ടാകുകയും ചെയ്‌തു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shah Rukh Khan (@iamsrk) on

 

Cyber attack on actor Shah Rukh Khan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES