അവതാര്‍ ദ വേ ഓഫ് വാട്ടര്‍ തീയറ്ററില്‍ എത്തി നാലാം ദിവസത്തിലെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്.
പ്രതീക്ഷിച്ചത് പോലെ തന്നെ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന് നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായം ലഭിച്ചു
വെറും രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ കയറാന്‍ അവതാര്‍: ദി വേ ഓഫ് വാട്ടറിന് കഴിഞ്ഞു. ഞായറാഴ്ച ചിത്രം 46 കോടി നേടിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ കളക്ഷന്‍ 133 കോടിയാണ്. ആദ്യകാല ട്രെന്‍ഡ് റിപ്പോര്‍ട്ട് അനുസരിച്ച് ജെയിംസ് കാമറൂണിന്റെ ഈ ചിത്രം ആദ്യ തിങ്കളാഴ്ച മുന്‍ ദിവസത്തെ അപേക്ഷിച്ച് 60 ശതമാനം ഇടിവ് കാണിച്ച് 16-18 കോടി രൂപ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നേടിയിട്ടുണ്ട്.
മൂന്നാമത്തെ ദിവസത്തില്‍ 50 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. 150 കോടി ക്ലബ്ബില്‍ ചിത്രം അധികം വൈകാതെ തന്നെ ഉടന്‍ ഇടം പിടിക്കുന്നതായിരിക്കും. കേരളത്തില്‍ ആദ്യം ചില പ്രശ്നങ്ങള്‍ ചിത്രത്തെ തുടര്‍ന്ന് ഉണ്ടായിരുന്നെങ്കില്‍ മികച്ച വരവേല്‍പ്പാണ് ചിത്രത്തിന് കേരളത്തില്‍നിന്ന് ലഭിച്ചിരിക്കുന്നത്. അവഞ്ചേഴ്സ് എന്‍ഡ് ഗെയിംമിന്റെ റെക്കോര്‍ഡുകള്‍ ഉടന്‍തന്നെ അവതാര്‍ 2 ഭേദിക്കുമെന്നാണ് കരുതപ്പെടുന്നത്.
ചിത്രത്തിന്റെ പ്രദര്‍ശനത്തിനു മുമ്പായി ഇന്ത്യയില്‍ മാത്രം 1.84 ലക്ഷം ടിക്കറ്റുകളാണ് വിറ്റു പോയിരുന്നത്. സാം വാര്‍ത്തിംഗ് ടണ്‍, സോ സല്‍ദാന, സ്റ്റീഫന്‍ ലാംഗ്, മാട്ട് ജെറാഡ്, ക്ലിഫ് കര്‍ടിസ് എന്നിവര്‍ക്കൊപ്പം കേറ്റ് വിന്‍സ്ലറ്റും താരനിരയില്‍ എത്തുന്നുണ്ട്. നീണ്ട 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേക്ക് കാമറൂണിനൊപ്പം സിനിമയ്ക്ക് ഒരുങ്ങുന്നത്
13 വര്‍ഷത്തിനു ശേഷമാണ് അവതാര രണ്ടാം ഭാഗം എത്തിയിരിക്കുന്നത് ഇന്ത്യയില്‍ ഇംഗ്ലീഷ് ഹിന്ദി തമിഴ് മലയാളം കണ്ണട എന്നിങ്ങനെ ആറുഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തിട്ടുള്ളത്.
ഇന്ത്യയില്‍ മാത്രം 3800 ല്‍ ഏറെ സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം മികച്ച മൌത്ത് പബ്ലിസിറ്റിയാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന് ലഭിച്ചിട്ടുളളത്. പിവിആര്‍, ഐനോക്‌സ്, സിനിപൊളിസ് തുടങ്ങിയ മള്‍ട്ടിപ്ലെക്‌സ് ചെയിനുകളിലെല്ലാം മികച്ച ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചത്.