Latest News

രാജമാണിക്യം കണ്ട് രാത്രി മമ്മൂക്കയെ കാണാന്‍ പോയി; പേരിനൊപ്പം അമ്മയുടെ പേര് ചേര്‍ത്തത് കല്‍പ്പന ചേച്ചി; മമ്മൂക്കയുടെ സഹോദരി സൗദയുടെ മകന്‍ അഷ്‌കറിന്റെ വാക്കുകള്‍

Malayalilife
രാജമാണിക്യം കണ്ട് രാത്രി മമ്മൂക്കയെ കാണാന്‍ പോയി; പേരിനൊപ്പം അമ്മയുടെ പേര് ചേര്‍ത്തത് കല്‍പ്പന ചേച്ചി; മമ്മൂക്കയുടെ സഹോദരി സൗദയുടെ മകന്‍ അഷ്‌കറിന്റെ വാക്കുകള്‍

ലയാള സിനിമയിലെ മെഗാസ്റ്റാറാണ് മമ്മൂക്ക. അതു തലത്തിലെ  വേഷവും അനായാസമായി വഴങ്ങുന്ന നടന്‍. മമ്മൂക്കയ്ക്കൊപ്പം അഭിനയരംഗത്ത് പിന്തുടര്‍ന്ന് എത്തിയ ആളാണ് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. മികച്ച കഥാപാത്രങ്ങളും ചിത്രങ്ങളുമായി ദുല്‍ഖറും അഭിനയരംഗത്ത് മുന്നേറുകയാണ്. മമ്മൂക്കയുടെ സഹോദരനും നടനുമായ ഇബ്രാഹീംകുട്ടിയുടെ മകന്‍ മക്ബൂല്‍ സല്‍മാനും  അഭിനയരംഗത്താണ്. ഇതോടെ മമ്മൂക്കയുടെ കുടുംബത്തിലെ നാലുപേര്‍ അഭിനയരംഗത്താണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മമ്മൂക്കയുടെ സഹോദരിയുടെ മകന്‍ അഷ്‌കറിനെക്കുറിച്ച് പ്രേക്ഷകര്‍ക്ക് അധികം അറിയില്ല. ചെറിയ വേഷങ്ങളിലൂടെ സജീവമാണ് അഷ്‌കര്‍. ആനീസ് കിച്ചന്‍ എന്ന പരിപാടിയില്‍ എത്തിയപ്പോഴാണ് അഷ്‌കറിനെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ അറിയുന്നത്. മമ്മൂട്ടിയുടെ ലുക്കും സൗണ്ടും ഹെയര്‍സ്‌റ്റൈലും ഒക്കെ ്അതുപോലെ കിട്ടിയിരിക്കുന്നത് അഷ്‌കറിനാണെന്ന് ആരും ഒറ്റ നോട്ടത്തില്‍ പറയും. അഷ്‌കറിന് മമ്മൂക്ക മാമച്ചിയാണ്. മോഡലിങ്ങിലും ഷോര്‍ട് ഫിലിമുകളും അഭിനയിച്ചാണ് അഷ്‌കര്‍ അഭിനയത്തിലേക്ക് കടക്കുന്നത്. മമ്മൂട്ടിയുടെ സഹോദരിയായ സൗദയുടെ മകനാണ് അഷ്‌കര്‍ സൗദാന്‍.

അനീസ് കിച്ചണില്‍ എത്തിയപ്പോളാണ് പലരും മമ്മൂട്ടിയുടെ അടുത്ത ബന്ധുവാണ് അഷ്‌കര്‍ എന്ന് തിരിച്ചറിയുന്നത് പോലും. തമിഴ് സിനിമയില്‍ സജീവമായ താരം ഇപ്പോള്‍ മലയാള സിനിമകളിലും നിറ സാനിധ്യമാണ്. വള്ളികെട്ട്, കൊലമാസ്സ്, മേരെ പ്യാരി ദേശവാസിയോം തുടങ്ങിയവയാണ് താരത്തിന്റെ ചിത്രങ്ങള്‍. മമ്മൂട്ടി തന്റെ മാമനാണെന്നും എന്നാല്‍ തനിക്ക് അങ്ങനെ വിളിക്കാന്‍ ചമ്മലാലാണെന്നും ചേട്ടാ എന്ന് വിളിക്കുന്നത് കേള്‍ക്കാനാണ് അദ്ദേഹത്തിന് ഇഷ്ടമെന്നും അഷ്‌കര്‍ പറയുന്നു. ദുല്‍ഖര്‍ സല്‍മാനെക്കാള്‍ മമ്മൂട്ടിയുമായി പലതിലും സാമ്യത തനിക്കുണ്ടെന്നും അത് പലരും പറയാറുണ്ടെന്നും താരം പറയുന്നു. ആല്‍ബങ്ങള്‍ ചെയ്തു നടന്ന തന്റെ അഭിനയ മോഹം മനസിലാക്കിയ മാമാച്ചി തസ്‌ക്കരവീരന്‍ എന്ന സിനിമയില്‍ അവസരം തന്നുവെന്നും എന്നാല്‍ ഇപ്പോഴും അദ്ദേഹത്തെ തനിക്ക് പേടിയാണെന്നും ഒന്നെങ്കില്‍ പുറകില്‍ നിന്ന് അല്ലെങ്കില്‍ വാട്സ്ആപ്പ് വഴിയാണ് എന്തെങ്കിലും പറയാറുള്ളതെന്നും അഷ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ അഭിനയിച്ചു തുടങ്ങുന്ന സമയത്ത് തനിക്ക് ചീത്തപ്പേര് ഉണ്ടാക്കി തരല്ലെന്നും സിനിമ മേഖലയില്‍ നല്ലതും ചീത്തയുമുണ്ടെന്ന് തന്നെ ഉപദേശിച്ചെന്നും അക്ഷകര്‍ പറയുന്നു. കല്പന ചേച്ചിയാണ് തനിക്ക് പേരിന് ഒപ്പം അമ്മയുടെ പേര് ചേര്‍ക്കാന്‍ ആവിശ്യപെട്ടതെന്നും അങ്ങനെയാണ് ഇ പേര് വന്നതെന്നും കടുത്ത മമ്മൂട്ടി ഫാനായ താന്‍ ഒരിക്കല്‍ രാജമാണിക്യം കണ്ട് ആരാധന മൂത്ത് രാത്രി മാമന്റെ വീട്ടില്‍ എത്തിയിട്ട് മാമനെ കണ്ടപ്പോള്‍ തള്ളേ നിങ്ങള്‍ പുലിയാണ് എന്ന് നേരില്‍ നോക്കി പറഞ്ഞെന്നും അദ്ദേഹം ചിരിച്ച് കൊണ്ട് തന്റെ ആ സീന്‍ എങ്ങനെയുണ്ട് എന്നൊക്കെ തന്നോട് ചോദിച്ചെന്നും അഷ്‌കര്‍ പറയുന്നു. തന്റെ സിനിമകള്‍ ഇതുവരെ അദ്ദേഹം കണ്ടിട്ടുണ്ടോ എന്ന് അറിയില്ലെന്നും ഒരു ബഹുമാനം ഉള്ളത് കൊണ്ട് അങ്ങനെയുള്ള സംസാരങ്ങള്‍ ഒന്നും തങ്ങളുടെ ഇടയില്‍ ഉണ്ടായിട്ടില്ലെന്നും താരം പറയുന്നു. കുട്ടിക്കാലം മുതല്‍ ചെമ്പിലെ കുടുംബ വീട്ടില്‍ പെരുനാള്‍ സമയത്ത് എല്ലാവരും ഒത്തുചേരുമെന്നും ചെന്നൈയില്‍ നിന്നും മാമനും ദുല്‍ഖറും വൈകി രാത്രിയാണ് എത്താറുള്ളതെന്നും അവധിക്ക് എല്ലാവരും എത്തിയാല്‍ പിന്നീട് അങ്ങോട്ട് ആഘോഷമാണെന്നും താരം പറയുന്നു.


 

Ashkkar soudaan says about mammookka

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES