കൊറോണ വ്യാപനത്തെ തുടർന്ന് അടച്ചു പൂട്ടലും പ്രതിരോധ പ്രവര്‍ത്തനങ്ങളും മുറപോലെ നടക്കുമ്പോഴും ഇത്തവണ ഓണം മലയാളികൾക്ക് സ്വന്തം വീടുകളിൽ തന്നെയാണ്. സോഷ്യല്‍ മീഡിയയില്‍ പഴയ ഓണം ഓര്‍മകള്‍ പങ്കുവച്ചും മറ്റും പലരും ഓണം ആഘോഷിച്ചു. എന്നാൽ ഇതിനിടയിൽ ചില സെലിബ്രിറ്റി നടികള്‍ മാത്രമാണ് ഓണക്കോടി ഉടുത്തുള്ള ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മനോഹരമായ കസവ് സാരിയുടുത്തുകൊണ്ടുള്ള ചിത്രങ്ങളാണ് പലരും ആരാധകർക്കായി പങ്കുവച്ചത്.
ഇതിൽ നിന്നുമെല്ലാം വളരെ വ്യത്യസ്തമായാണ് അനുശ്രീയും അദിതി രവിയും എത്തപ്പെട്ടത്. ഇരുവരും ഓണം ആശംസിച്ചത് പട്ടു പാവാടയും കുപ്പായവും ഇട്ടുള്ള ഫോട്ടോയ്‌ക്കൊപ്പമാണ്. യാദൃശ്ചികമെന്നോണം ഒരേ കളറിൽ രണ്ട് പേരുരും പട്ട് പാവാടയും കുപ്പായവും അണിഞ്ഞ് എത്തിയത്. ഏകദേശം ഓരേ രീതിയില്‍ തന്നെയാണ് ഇരുവരും തയ്ച്ചതും. ഏറെ കുറേ ഒരേ പോലെ തന്നെയായിരുന്നു മുല്ലപ്പൂവും മുന്നിലേക്ക് എടുത്തിട്ട മുടിയും എല്ലാം.
മാരോണ്‍ കളര്‍ ടോപ്പും ഓഫ് വൈറ്റ് നിറത്തിലുള്ള പാവാടയുമണിഞ്ഞാണ് അദിതി എത്തിയത്. ഒപ്പം ചുവന്ന വട്ട പൊട്ടും സിംപിള്‍ മേക്കപ്പും. അദിതി രവി പങ്കുവച്ചിരിയ്ക്കുന്നത് ഇന്‍ഡൗര്‍ ഫോട്ടോഷൂട്ട് നടത്തിയ ചിത്രങ്ങളാണ്. എന്നാൽ ഔട്ട്‌ഡോര്‍ ചിത്രങ്ങളാണ് അനുശ്രീ പങ്കുവച്ചത്. അദിതിയുടെ അതേ പട്ട് പാവാടയും കുപ്പായവും ആണെങ്കിലും, അനുശ്രീ ധരിച്ചിരിയ്ക്കുന്ന പാവാടയില്‍ ബുദ്ധന്റെ പ്രിന്റിങ് വരുന്നുണ്ട്. അനുശ്രീയുടെ ലുക്കിലെ മറ്റൊരു ആകര്‍ഷണം കൈ നിറയെ ചുവന്ന കുപ്പി വളകളാണ്.
തീര്‍ത്തും യാദൃശ്ചികമായി ഇരുവർക്കും സംഭവിച്ച പൊരുത്തമാണിത്. എന്നിരുന്നാലും സിനിമ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. അദിതി ആദ്യമായി അഭിനയിച്ച ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന ചിത്രത്തില്‍ അനുശ്രീയും ചെറിയ റോള്‍ ചെയ്തിട്ടുണ്ട്. പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ആദിയാണ് ഇരുവരും ഒന്നിച്ചഭിനയിച്ച മറ്റൊരു സിനിമ.