Latest News

അടുത്ത വര്‍ഷം കുഞ്ഞതിഥി എത്തും; സന്തോഷം പങ്കുവച്ച്‌ അനുഷ്‌ക്കയും വിരാട് കോലിയും

Malayalilife
അടുത്ത വര്‍ഷം കുഞ്ഞതിഥി എത്തും; സന്തോഷം പങ്കുവച്ച്‌ അനുഷ്‌ക്കയും വിരാട് കോലിയും

വരുടെയും പ്രിയപ്പെട്ട താരദമ്പതികളാണ് അനുഷ്‌ക ശര്‍മ്മയും വിരാട് കോലിയും. അടുത്ത വർഷം ജനുവരിയില്‍ തങ്ങള്‍ക്കിടയിലേക്ക് ഒരു കുഞ്ഞതിഥി കൂടിയെത്തുമെന്ന് വെളിപ്പെടുത്തി  കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ  ഇരുവരും . താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷം സോഷ്യല്‍ മീഡിയയിലൂടെയാണ്  അനുഷ്‌ക്ക ശര്‍മ്മ പങ്കുവച്ചിരിക്കുന്നത്.

 അനുഷ്‌ക്ക ഈ സന്തോഷം ആരാധകരുമായി  പങ്കുവച്ചിരിക്കുന്നത് "ഇനി ഞങ്ങള്‍ മൂന്നുപേരാണ്! 2021 ജനുവരിയില്‍ എത്തും" എന്ന ക്യാപ്ഷനോടെയാണ്. അനുഷ്‌ക്കയ്ക്കും വിരാട്ടിനും ആശംസകള്‍ അറിയിച്ച്‌ ആലിയ ഭട്ട്, തപ്‌സി പന്നു തുടങ്ങി സിനിമാ താരങ്ങളും കായിക താരങ്ങളും എത്തുന്നുണ്ട്. ആരാധകര്‍ കുഞ്ഞ് ക്യാപ്റ്റനാകുമോ, കുഞ്ഞ് അനുഷ്‌ക്കയാകുമോ എന്ന സംശയവും പങ്കുവയ്ക്കുന്നുണ്ട്.

2017ൽ വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ അനുഷ്‌ക്കയും വിരാടും വിവാഹിതരായത്.  ഇരുവരും കോവിഡ് ലോക്ഡൗണിനിടെ ഒന്നിച്ച്‌ ചിലവഴിച്ച സമയങ്ങള്‍ ആഘോഷമാക്കിയിരുന്നു.  അനുഷ്‌ക്ക തന്നെയായിരുന്നു  സോഷ്യല്‍ മീഡിയയില്‍ ഗെയിം കളിച്ചും, വിരാട്ടിന്റെ മുടി വെട്ടിക്കൊടുക്കുന്നതുമായ ചിത്രങ്ങളെല്ലാം പോസ്റ്റ് ചെയ്തിരുന്നു.

ഇരുവരും  ആരാധകർക്കായി സോഷ്യൽ മീഡിയയിൽ അനുഷ്‌ക്കയ്ക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന ചിത്രങ്ങളും ജന്‍മദിനത്തില്‍ കേക്ക് ഉണ്ടാക്കിയ ചിത്രങ്ങളും പങ്കുവച്ചിരുന്നു. അനുഷ്‌ക്ക  ഇതൊനൊടകം തന്നെ  തന്റെ യഥാര്‍ത്ഥ സ്‌നേഹവും സുഹൃത്തും വിശ്വസ്തനുമാണ് വിരാട് എന്നും വ്യക്തമാക്കിയിട്ടുണ്ട്.

Anushka and Virat Kohli share happiness in their life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES