Latest News

സുശാന്ത് എങ്ങും പോയിട്ടില്ല; എപ്പോഴും ഇവിടെത്തന്നെയുണ്ടെന്നു വിശ്വസിക്കുന്നു; സുശാന്തിനു വേണ്ടി കണ്ണീര്‍ നിറച്ചൊരു കത്ത് വൈറൽ

Malayalilife
സുശാന്ത് എങ്ങും പോയിട്ടില്ല; എപ്പോഴും ഇവിടെത്തന്നെയുണ്ടെന്നു വിശ്വസിക്കുന്നു; സുശാന്തിനു വേണ്ടി കണ്ണീര്‍ നിറച്ചൊരു കത്ത് വൈറൽ

വരെയും അകാലത്തിൽ  വിട്ട് പിരിഞ്ഞ  ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന് വൈകാരികമായ കത്തെഴുതി സംവിധായകൻ ബി.സി.നൗഫൽ രംഗത്ത്. സംവിധായകൻ സുശാന്തിനു വേണ്ടി  വ്യത്യസ്തമായ രീതിയിൽ സ്നേഹാദരമൊരുക്കിയത്  സുശാന്ത് അവസാനമായി അഭിനയിച്ച ‘ദിൽ ബേചാര’ കണ്ടതിനു ശേഷമാണ്.  മലയാളികളുടെ പ്രിയ ഗായിക രഞ്ജിനി ജോസ് ആണ് വികാരനിർഭരമായെഴുതിയ കത്തിന് ശബ്ദം നൽകിയത്.

കത്തിലൂടെ അകാലത്തിൽ യാത്ര പോലും പറയാതെ കടന്നു പോയ സുശാന്തിന്റെ വിയോഗം നികത്താനാകാത്ത നഷ്ടമായി അവശേഷിക്കുന്നു. ആദ്യമായി സുശാന്തിനെ സ്ക്രീനിൽ കണ്ടപ്പോൾ മനസ്സിൽ പതിഞ്ഞ ആ ചിരിക്കുന്ന മുഖം ഇന്നും അതുപോലെ തന്നെ നിലനിൽക്കുകയാണെന്ന് തുറന്ന് പറയുകയാണ്.  കത്തിന്റെ തുടക്കം കുറിക്കുന്നത് സുശാന്ത് എങ്ങും പോയിട്ടില്ലെന്നും എപ്പോഴും ഇവിടെത്തന്നെയുണ്ടെന്നു വിശ്വസിക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ്.  വിഡിയോ ഒരുക്കിയിരിക്കുന്നത് സുശാന്ത് സിങ് രാജ്പുത്തിന്റെ സിനിമകളിലെ ദൃശ്യങ്ങളും ഉൾപ്പെടുത്തിയാണ്.

അതേ സമയം സോഷ്യൽ മീഡിയ ആകെ ഇപ്പോൾ വ്യത്യസ്തമായ ഈ സ്നേഹാദര വിഡിയോ  ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ഹൃദയത്തിൽ പതിയുന്ന തരത്തിലാണ്  ര‍ഞ്ജിനിയുടെ ശബ്ദവും അവതരണശൈലിയും എന്നാണ് ആസ്വാദകപക്ഷം. വിഡിയോയ്ക്ക് മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് രഞ്ജിനി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്. 
 

An remote note to sushant rajput goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES