മലയാളം സംസാരിച്ചും മലയാളികളെ ഇംഗ്ലീഷ് പഠിപ്പിച്ചും സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം അപര്‍ണ മള്‍ബറി ഇനി വെള്ളിത്തിരയില്‍. സാംസ് പ്രൊഡക്ഷന്റെ ബാനറില്‍ എഴുത്തുകാരനും പ്രവാസിയുമായ മന്‍സൂര്‍ പള്ളൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് അപര്‍ണ നായികയായി എത്തുന്നത്.
മാദ്ധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്റഫ് സംവിധാനം നിര്‍വഹിക്കുന്നു. ഈ ചിത്രത്തില്‍ ഗായികയായും അപര്‍ണ എത്തുന്നുണ്ട്. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ പേരും കൂടുതല്‍ വിവരങ്ങളും ഉടന്‍ പുറത്തുവിടും. പി.ആര്‍.ഒ : പി.ശിവപ്രസാദ്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അമേരിക്കന്‍ സ്വദേശി അപര്‍ണ മള്‍ബറി. ബിഗ് ബോസിലൂടെ അപര്‍ണ കുറച്ചു കൂടി മലയാളികള്‍ക്കിടയില്‍ പ്രശസ്തയായി. ഇപ്പോള്‍ ഫോട്ടോ ഫോട്ടോഷൂട്ടുകളിലൂടെയും മറ്റും സജീവമായ അപര്‍ണ, ചലച്ചിത്ര രംഗത്തേക്ക് കൂടി കടന്നിരിക്കുകയാണ്..