മലയാള സിനിമ സീരിയൽ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ശാലുമേനോൻ. അഭിനയവുമായി മുന്നോട്ട് പോകുമ്പോൾ തന്നെ നൃത്തവും ജീവവായുവായി താരം മുന്നോട്ട് കൊണ്ടുപോകുകയാണ് താരം. അതേസമയം സോളാർ വിവാദ വിഷയത്തിലും താരം കുടുങ്ങിയിരുന്നു. എന്നാൽ അടുത്തിടെ മലയാള മിനിസ്ക്രീൻ പരമ്പരയിലേക്ക് ശക്തമായ തിരുവരവായിരുന്നു നടത്തിയിരുന്നത്. സന്തുഷ്ട പൂർണ്ണമായ കുടുംബജീവിതം വിവാഹത്തിന് ശേഷവും അഭിനയരംഗത്തുള്ള ശാലു നയിക്കുകയാണ്. നിരവധി നൃത്തവിദ്യാലങ്ങൾ നൃത്തവിദ്യാലയം ആരംഭിച്ച ശാലു നടത്തുന്നും ഉണ്ട്.
നിരവധി സിനിമകളിലും നി സ്ക്രീനിനു പുറമെ ബിഗ് സ്ക്രീനിലും തിളങ്ങിയ ശാലു തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഇത് പാതിരാമണൽ,ഇന്ദ്രജിത്ത്,കിസാൻ,മകൾക്ക്,പരിണാമം,വക്കാലത്ത് നാരായണൻകുട്ടി,കാക്കകുയിൽ,കവർ സ്റ്റോറി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2013ൽ ശാലു മേനോൻ സോളാർ കേസുമായി ബന്ധപ്പെട്ടാണ് അറസ്‌റ്റിലാകുന്നത്. 25ലക്ഷം രൂപ ശാലുമേനോനും ബിജു രാധാകൃഷ്ണനും ചേർന്ന് തട്ടിയെടുത്തതായി തിരുവനന്തപുരം സ്വദേശി റാസിഖ് അലി നൽകിയ പരാതിയെത്തുടർന്നായിരുന്നു അറസ്‌റ്റ്.
അടുത്തിടെയായി സോഷ്യൽ മീഡിയയിൽ സജീവം ആയ സജി നായർ പങ്കിടുന്ന ചില ഫേസ്ബുക്ക് പോസ്റ്റുകൾ ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. സജി ഒരുപാട് നിരാശയും, അൽപ്പം നൊമ്പരം ഉണർത്തുനന്നതുമായ പോസ്റ്റുകൾ ആണ് പങ്ക് വയ്ക്കുന്നത്. സജിയെ ആശ്വസിപ്പിക്കാൻ നിരവധി ആരാധകർ ശ്രമിക്കുന്നതും ഉണ്ട്. ചില കമന്റുകളിലൂടെ സജി എന്നാൽ ഇനിയെങ്കിലും ഞാൻ പ്രതികരിച്ചില്ലെങ്കിൽ അത് മോശമല്ലേ എന്നാണ് ചോദിക്കുന്നത്.
ഇതാണ് ആരാധകർക്കിടിയിൽ സംശയുണ്ടാക്കിയിരിക്കുന്നത്. ഇരുവരും ഒരുമിച്ചല്ല ഇപ്പോൾ താമസം എന്നും, എന്തൊക്കെയോ അസ്വാരസ്യങ്ങൾ ഇരുവർക്കും ഇടയിൽ ഉള്ളതായുള്ള ചില സൂചനകൾ അല്ലെ സജിയുടെ പോസ്റ്റുകളിൽ നിന്നും ഉയരുന്നത് എന്ന സംസാരവും സോഷ്യൽ മീഡിയയിൽ പരക്കെ നടക്കുന്നുണ്ട്. എന്നാൽ ഇതിനോട് ശാലു വിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.