Latest News

നടി സഞ്ജന ഗല്‍റാണി ഇസ്ലം മതം സ്വീകരിച്ചു; താരത്തിന്റെ ചിത്രങ്ങൾ പുറത്ത്

Malayalilife
നടി സഞ്ജന ഗല്‍റാണി ഇസ്ലം മതം സ്വീകരിച്ചു;  താരത്തിന്റെ  ചിത്രങ്ങൾ പുറത്ത്

ലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് നിക്കി ഗൽറാണി. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപത്രങ്ങളെ അവതരിപ്പിച്ച താരത്തിന്റെ സഹോദരിയും നടിയുമായ സഞ്ജന ഗൽറാണിയെ ബാം​ഗളൂർ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ സഞ്ജന വിവാഹിതയായി എന്നുള്ള വാർത്തകളാണ് പുറത്ത് വരുന്നത്.

2018 ൽ ഇസ്ലാം മതം സ്വീകരിച്ച് താരം ബാം​ഗളൂരുവിൽ സർജനായ ഡോക്ടർ അസീസ് പാഷയെ വിവാഹം കഴിച്ചെന്നാണ് ടെെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.  സോഷ്യൽ മീഡിയയിൽ താരത്തിന്റെ വിവാഹ​ ചിത്രങ്ങളും വൈറലാവുകയാണ്. താരത്തിന്റെ മതംമാറ്റം വിവാഹം കഴിക്കുന്നതിനായിട്ടായിരുന്നു.  വിവാഹിതയായ നദി തുടർന്ന് മാഹിറ എന്ന പേരും സ്വീകരിച്ചു. മതം മാറിയതിന്റെ രേഖകളും സഞ്ജന ഇപ്പോൾ  പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ നിലവിലെ  വിവാഹ വാർത്തയോട് സഞ്നയുടെ കുടുംബം ഇതുവരെ  പ്രതികരിച്ചിട്ടില്ല. മലയാള സിനിമയിലൂടെ ശ്രദ്ധേയയായ നിക്കി ​ഗൽറാണിയുടെ സഹോദരി കൂടിയാണ് നദിയും മോഡലുമായ  സഞ്ജന. സഞ്ജന അറസ്റ്റിലാവുന്നത് മയക്കു മരുന്ന് കടത്തു സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ്.

 ബാം​ഗളൂർ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് നിലവിൽ താരം കഴിയുന്നത്. സഞ്ജനയുടെയും ഐടി ജീവനക്കാരൻ പ്രതീക് ഷെട്ടിയുടെയും ജുഡീഷ്യൽ കസ്റ്റഡി 30 വരെ നേടിയിരിക്കുകയാണ് . രക്തസമ്മർദത്തിൽ ഇടയ്ക്കിടെ വ്യതിയാനം ഉണ്ടാകുന്നുണ്ടെന്നും അതിനാൽ ജാമ്യം നൽകണമെന്നുമായിരുന്നു താരം പറഞ്ഞിരുന്നത്.  തനിക്കായി തെരുവിലിൽ തന്റെ കമ്പനിയിൽ ജോലി ചെയ്യുന്ന 250 പേർ ഇറങ്ങുമെന്ന് പറഞ്ഞുവെന്നും നടി വെല്ലുവിളിച്ചിരിക്കുകയാണ്.

 

Actress Sanjana Galrani was converted to Islam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES