പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അമല്‍ നീരദിന്റെ ചിത്രത്തിലൂടെ മടങ്ങിവരാനൊരുങ്ങി ജ്യോതിര്‍മയി.കുഞ്ചാക്കോ ബോബനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആണ് നടിയെത്തുക.
അമല്‍ നീരദിന്റെ ഭാര്യയായ ജ്യോതിര്‍മയി പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ആണ് മടങ്ങിവരുന്നത്.
അമല്‍ നീരദ് സംവിധാനം ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് സിനിമയില്‍ ജ്യോതിര്‍മയി നൃത്തരംഗത്ത് അഭിനയിച്ചിരുന്നു. 2013ല്‍ സ്ഥലം എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. ജിനു ജോസഫ് ആണ് അമല്‍ നീരദ് - കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെ മറ്റൊരു പ്രധാന താരം. അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് ജിനു ജോസഫ് സിനിമയിലേക്കു എത്തുന്നത്.
സാഗര്‍ ഏലിയാസ് ജാക്കി, അന്‍വര്‍, ബാച്ചിലര്‍ പാര്‍ട്ടി, സി.എ.എ, ഇയോബിന്റെ പുസ്തകം, വരത്തന്‍, ഭീഷ്മപര്‍വ്വം എന്നീ അമല്‍നീരദ് ചിത്രങ്ങളില്‍ എല്ലാം ജിനു മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അഞ്ചാംപാതിര, ഭീമന്റെ വഴി എന്നീ ചിത്രങ്ങളില്‍ കുഞ്ചാക്കോ ബോബനും ജിനു ജോസഫും ഒരുമിച്ചിട്ടുണ്ട്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ഉടന്‍ പ്രഖ്യാപിക്കും.
ചിത്രീകരണം ഉടന്‍ ആരംഭിക്കാനാണ് തീരുമാനം.അതേസമയം മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഭീഷ്മപര്‍വ്വം ആണ് അമല്‍നീരദിന്റെ സംവിധാനത്തില്‍ അവസാനം പുറത്തിറങ്ങിയ ചിത്രം.പോയവര്‍ഷം പുറത്തിറങ്ങിയ ഭീഷ്മപര്‍വ്വം മെഗാ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു.