ചെറിയ സമയത്തിനുള്ളില്‍ മുന്‍നിര നായകന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് ദുര്‍ഗ കൃഷ്ണ. ശാലീന സൗന്ദര്യമാണ് താരത്തിന്റെ മുഖമുദ്ര. പ്രേതം 2, കുട്ടിമാമാ തുടങ്ങിയ ചിത്രങ്ങളിലും താരം എത്തിയിരുന്നു, കോഴിക്കോടാണ് സ്വദേശമെങ്കിലും ഇപ്പോള്‍ കൊച്ചിയിലാണ് താരം താമസിക്കുന്നത്. ബിസിനസുകാരനാണ് ദുര്‍ഗയുടെ അച്ഛന്‍. യാഥാസ്ഥിതിക കുടുംബമാണെങ്കിലും സിനിമയില്‍ കുടുംബം മുഴുവന്‍ സപ്പോര്‍ട്ടും തന്നിരുന്നുവെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ചു ദുർഗ പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
‘ഏട്ടാ, ഏതൊരു പെൺകുട്ടിയും നിങ്ങളെ പോലെ ഒരു സഹോദരനുണ്ടെങ്കിൽ എന്ന് ആഗ്രഹിക്കും. അങ്ങനെയൊരാൾ എനിക്കുള്ളതിൽ ഞാൻ ഭാഗ്യവതിയാണ്. സന്തോഷ ജന്മദിനം, ലാലേട്ടാ, ഞാൻ നിങ്ങളെ സ്‍നേഹിക്കുന്നു’വെന്നാണ് നടി ദുർഗ കൃഷ്‍ണ ഇൻസ്റ്റഗ്രാമിൽ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്. മോഹൻലാലിന്റെ കടുത്ത ആരാധിക കൊഴിയാണ് നദിയും നർത്തകിയുമായ ദുർഗ കൃഷ്ണ. മോഹൻലാലിനൊപ്പം ദുർഗ കൃഷ്‍ണ ജീത്തു ജോസഫ് സംവിധാനം ചെയ്‍ത റാം എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. നിരവധി പേരാണ് ലാലേട്ടൻ ആശംസകൾ നേർന്ന് കൊണ്ട് രംഗത്ത് എത്തിയത്.
അടുത്തിടെയാണ് നാല് വര്‍ഷത്തെ പ്രണയം ഒടുവിൽ വിവാഹത്തിലെത്തിയത്. നടി ദുര്‍ഗ്ഗ കൃഷ്ണയും നിര്‍മ്മാതാവ് അര്‍ജുന്‍ രവീന്ദ്രനും തമ്മിലുള്ള വിവാഹം ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വെച്ചാണ് നടന്നത്. ദുര്‍ഗ്ഗയുടെയും അര്‍ജ്ജുന്റെയും പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വിമാനത്തിലൂടെ തുടങ്ങി പ്രേതം2, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലും മികച്ച പ്രകടനമായിരുന്നു ദുര്‍ഗ കാഴ്ച വെച്ചത്. മോഹന്‍ലാല്‍ ചിത്രമായ റാമിലും അഭിനയിച്ചിരുന്നു താരം.