കൈയുടെ ചലനശേഷി പഴയതു പോലെ ആകുമോ എന്നായിരുന്നു ഭയം മുഴുവന്‍; ജീവിതത്തിൽ താൻ ഏറ്റവും കൂടുതൽ മാനസിക സങ്കർഷം നേരിട്ട അനുഭവം പങ്കുവച്ച് നടി അനുശ്രീ രംഗത്ത്

Malayalilife
കൈയുടെ ചലനശേഷി പഴയതു പോലെ ആകുമോ എന്നായിരുന്നു ഭയം മുഴുവന്‍; ജീവിതത്തിൽ താൻ ഏറ്റവും കൂടുതൽ മാനസിക സങ്കർഷം നേരിട്ട അനുഭവം പങ്കുവച്ച് നടി അനുശ്രീ രംഗത്ത്

യുവനടന്‍മാരില്‍ പ്രമുഖര്‍ക്കൊപ്പമെല്ലാം നായികയായി എത്തിയിട്ടുള്ള നടിയാണ് അനുശ്രീ. പല സിനിമകളിലും നാടന്‍ കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിച്ചിട്ടുള്ളത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ഡയമണ്ട് നെക്ലേസ് എന്ന ചത്രത്തിലെ കലാമണ്ഡലം രാജശ്രീയെ ആര്‍ക്കും അത്രപെട്ടെന്നൊന്നും തന്നെ മാറാനാകില്ല. ചിത്രത്തില്‍ രാജശ്രീയായി വേഷമിട്ടത് മലയാളി പ്രേക്ഷകരുടെ പ്രിയ താരം അനുശ്രീയാണ്. എന്നാൽ ഇപ്പോൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ മാനസിക സങ്കർഷം നേരിട്ട അനുഭവം തുറന്ന് പറയുകയാണ് പ്രിയ താരം.

പുലിമുരുകനില്‍ ലാലേട്ടന്റെ ഭാര്യയുടെ റോള്‍ ചെയ്യാനുള്ള അവസരം ആദ്യം തനിക്കായിരുന്നു. എന്നാല്‍ തന്റെ കൈക്ക് സര്‍ജറി കഴിഞ്ഞിരുന്നതിനാല്‍ അതില്‍ അഭിനയിക്കാന്‍ സാധിക്കാതെ വരികയായിരുന്നു. കമലാ നി മുഖര്‍ജി ചെയ്ത ആ വേഷം ഓരോതവണ ടെലിവിഷനില്‍ കാണുമ്‌ബോഴും അത് ഞാന്‍ ചെയ്യേണ്ടിയിരുന്നത് ആയിരുന്നില്ലേ എന്ന് ഓര്‍ത്ത് ഉള്ളില്‍ വിഷമം തോന്നാറുണ്ട്.

സിനിമയില്‍ വന്ന് മൂന്നോ നാലോ വര്‍ഷം കഴിഞ്ഞപ്പോള്‍ ഉണ്ടായ കൈയുടെ സര്‍ജറി തനിക്ക് വീണ്ടും വെള്ളിത്തിരയില്‍ തിളങ്ങാന്‍ കഴിയുമോ എന്ന സംശയം ഉള്ളില്‍ ജനിപ്പിച്ചിരുന്നു. കൈയുടെ ചലനശേഷി പഴയതു പോലെ ആകുമോ എന്നായിരുന്നു ഭയം മുഴുവന്‍. സര്‍ജറിക്കുശേഷം പൂര്‍ണമായി വിശ്രമിച്ചത് ലോണെടുത്ത് വീട് പണികഴിപ്പിച്ച സമയം ആയിരുന്നു. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ മാനസിക സംഘര്‍ഷം നേരിട്ട സന്ദര്‍ഭം കൂടിയാണ് അത്.


 

Actress Anushree shares her most traumatic experience in her life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES