അത്ഭുത ദ്വീപ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് ഷണ്മുഖൻ. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്‌തു. എന്നാൽ ഈ ലോക്ക് ഡൗൺ കാലം പ്രതിസന്ധികളുടെ കാലഘട്ടമായതിനാൽ തന്നെ സിനിമരംഗവും ഏറെ പ്രതിസന്ധിയിൽ തുടരുകയാണ്. ഈ അവസരത്തിൽ കൈയില്‍ ഭാഗ്യദേവതയുമായി തെരുവുകൾ തോറും അലയുകയാണ് താരം.
തോളിലൂടെ ഒരു ബാഗു തൂക്കി കൈയില്‍ ലോട്ടറിയുമായി മൂവാറ്റുപുഴയില്‍ എത്തിയാല്‍ ഷണ്‍മുഖനെ കാണം. അദ്ദേഹത്തിന് രസകരമായ സംഭാഷണത്തിലൂടെ തന്റെ കസ്റ്റമേഴ്സിനെ കയ്യിലാക്കാനും വശമുണ്ട്. സിനിമയില്‍ നിന്ന് ലോട്ടറി കച്ചവടത്തിലേക്ക് കുറച്ചു ബുദ്ധിമുട്ടുകളൊക്കെയുണ്ടെങ്കിലും ദുഃഖമൊന്നും ഷണ്‍മുഖനില്ല. അദ്ദേഹം ഒരു കണക്കിന് ഇതാണ് ലാഭമെന്നാണ് ഇപ്പോൾ പറയുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ പോയാല്‍ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ ലോട്ടറി ടിക്കറ്റ് വിറ്റാല്‍ കിട്ടുന്നുണ്ടെന്നും അതില്‍ ഹാപ്പിയാണെന്നും ഷണ്‍മുഖന്‍ പറയുന്നു.
അമ്മ മാത്രമാണ് നാല്‍പത്തേഴുകാരനായ ഷണ്‍മുഖന് ഉണ്ടായിരുന്നത്. എന്നാല്‍ അമ്മയുടെ മരണത്തോടെ പള്ളുരുത്തിയില്‍ കൂട്ടുകാരനൊപ്പം താമസം ആക്കിയിരിക്കുകയാണ്.അദ്ദേഹം മൂവാറ്റുപുഴയിൽ പള്ളുരുത്തിയില്‍ നിന്നാണ് ലോട്ടറി വില്‍പനയ്ക്കായി. ഷണ്‍മുഖന്‍ തന്റെ വില്‍പ്പന നഗരത്തിന്റെ പല ഭാഗങ്ങളില്‍ കാല്‍നടയായി എത്തിയാണ് നടത്തുന്നത്.
അതേസമയം ഉയരം കുറവായ സാഹചര്യത്തിൽ കുറെ നേരെ നടന്നാല്‍ ഇടയ്ക്കിടക്ക് ദണ്ഡനമസ്കാരം ചെയ്യേണ്ടി വരുമെന്ന കുഴപ്പം മാത്രമേയുള്ളൂവെന്നാണ് ഷണ്‍മുഖന്‍ തുറന്ന് പറയുകയാണ് ഇപ്പോൾ. അദ്ദേഹം ദണ്ഡനമസ്കാരം എന്നു പറയുന്നത് ഉയരം കുറവായതിനാല്‍ കാലുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് റോഡില്‍ കമിഴ്ന്നു വീഴുന്നതിനെയാണ്. ഇടയ്ക്കിടെയുള്ള ദണ്ഡനമസ്കാരം മൂലം ദേഹത്ത് പല ഭാഗത്തും മുറിവുകൾ . എങ്കിലും ഷണ്‍മുഖന്‍ ഹാപ്പിയാണ്. ഒരു ലോട്ടറി ടിക്കറ്റ് തന്നേക്കാള്‍ ദുരിതം അനുഭവിക്കുന്നരെ കണ്ടാല്‍ ഭാഗ്യപരീക്ഷണത്തിനു സൗജന്യമായി കൊടുക്കാറുണ്ട് ഷണ്‍മുഖന്‍.