Latest News

പൊട്ടന്‍ ടൈപ്പ് റോളുകള്‍ ചെയ്തത് ഒരു ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്; തുറന്ന് പറഞ്ഞ് ജഗദീഷ്

Malayalilife
പൊട്ടന്‍ ടൈപ്പ് റോളുകള്‍ ചെയ്തത് ഒരു ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്; തുറന്ന് പറഞ്ഞ് ജഗദീഷ്

ലയാളഐകളുടെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചതും. ഇതിനോടകം തന്നെ തനിക്ക് സീരിയസ് കഥാപാത്രവും ഹാസ്യ കഥാപാത്രവും ഒരുപോലെ വഴങ്ങുമെന്ന് തെളിയിക്കുകയും ചെയ്തു. അതേ സമയം വെളളാനകളുടെ നാട് എന്ന ചിത്രത്തില്‍ ജഗദീഷ് കുളിമുറിയില്‍ എത്തിനോക്കുന്ന രംഗമുണ്ടായിരുന്നു.ഇത് കണ്ട് താന്‍ ഇനി ജഗദീഷിന്റെ സിനിമകള്‍ കാണില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരി തീരുമാനമെടുത്തതിനെ കുറിച്ചുമെല്ലാം തുറന്ന് പറയുകയാണ് ജഗദീഷ്.

 "പൊട്ടന്‍ ടൈപ്പ് റോളുകള്‍ ചെയ്തത് ഒരു ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഞാനൊരു കോമേഴ്‌സ് അധ്യാപകനാണ്. കൊമേഴ്‌സില്‍ നിന്ന് കോമഡിയിലേക്കുളള പ്രയാണം എന്നെ സംബന്ധിച്ച് സന്തോഷപ്രദമായിട്ടുളള ഒന്നാണ്. വെളളാനകളുടെ നാട് എന്ന സിനിമയില്‍ കുളിമുറിയില്‍ ഒളിഞ്ഞുനോക്കുന്ന ഒരു രംഗമുണ്ട്. അത്തരം രംഗങ്ങള്‍ ചെയ്യുമ്പോള്‍ ഞാന്‍ ഒരു അധ്യാപകന്‍ ആണെന്ന ചിന്ത മാറ്റിവെച്ചിട്ടാണ് ചെയ്യുന്നത്.

ഞാന്‍ ഒരിക്കലും ഒരു മോശം അല്ലെങ്കില്‍ ഡബിള്‍ മീനിംഗ് വരുന്ന ഒരു ഡയലോഗ് ഒരു സിനിമയിലും പറഞ്ഞിട്ടില്ല. അത് ഒരു അധ്യാപകന്‍ ആണെന്നുളള ഇമേജ് എന്റെയുളളില്‍ ഉളളത് കൊണ്ടാണ്. ജഗദീഷ് പറഞ്ഞു. മോഹന്‍ലാലിനൊപ്പം മുന്‍പ് നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച താരമാണ് ജഗദീഷ്. മമ്മൂട്ടിക്കൊപ്പവും ജഗദീഷ് സിനിമകളില്‍ തിളങ്ങിയിരുന്നു. മലയാളത്തില്‍ അഭിനേതാവിന് പുറമെ തിരക്കഥാകൃത്തായും പിന്നണി ഗായകനായുമൊക്കെ തിളങ്ങിയ താരമാണ് ജഗദീഷ്. 300ലധികം സിനിമകളില്‍ അദ്ദേഹം തന്റെ കരിയറില്‍ അഭിനയിച്ചിരുന്നു. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ പരിപാടികളിലും ജഗദീഷ് ഭാഗമായിരുന്നു.

Actor jagadeesh words about the movie vellanakaludae nadu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES