മലയാള സിനിമ വ്യവസായം പട്ടിണിയുടെ അങ്ങേയറ്റത്ത്; പ്രത്യേക പാക്കേജ് അനുവദിക്കണം എന്ന് ഇടവേള ബാബു

Malayalilife
മലയാള സിനിമ വ്യവസായം പട്ടിണിയുടെ അങ്ങേയറ്റത്ത്; പ്രത്യേക പാക്കേജ് അനുവദിക്കണം എന്ന്  ഇടവേള ബാബു

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ്  ഇടവേള ബാബു. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം താരസംഘടനയായ അമ്മയുടെ  പ്രസിഡന്റ്  കൂടിയാണ്.  എന്നാൽ ഇപ്പോൾ താരം മലയാള സിനിമ വ്യവസായം പട്ടിണിയുടെ അങ്ങേയറ്റത്താണെന്ന്  തുറന്ന് പറയുകയാണ്.  ഇപ്പോഴെങ്കിലും ഒരു കൈത്താങ്ങ് കിട്ടിയില്ലെങ്കില്‍ തകര്‍ന്നു പോകുമെന്നും പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബാബു പറഞ്ഞു.

'ചലച്ചിത്ര പ്രവര്‍ത്തകര്‍ എല്ലാവരും വാക്‌സിന്‍ എടുത്ത് തയ്യാറാകാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് അമ്മ വാക്‌സിനേഷന്‍ ക്യാംപ് നടത്തിയത്. താരങ്ങളെയും കുടുംബാംഗങ്ങളെയും, ഒപ്പമുള്ള സഹായികളെയും, ആശ്രിതരേയും, കൂടാതെ ഓഫീസിനടുത്തുള്ള പരിസരവാസികളെയും അമ്മയുടെ വാക്‌സിനേഷന്‍ പരിപാടിയില്‍ ഉള്‍പ്പടുത്തിയിട്ടുണ്ട്.

 രണ്ട് കോവിഡ് തരംഗങ്ങളിലായി തവണകളായുള്ള ലോക്ഡൗണ്‍ മൂലം പൂര്‍ണമായും നിലച്ചു പോയ സിനിമ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി, പ്രതിരോധ കുത്തിവയ്പ്പിന്റെ അനിവാര്യത മനസ്സിലാക്കി കൊണ്ടാണ് അമ്മ വാക്‌സിനേഷന്‍ ഡ്രൈവിലേക്കു മുന്നിട്ടിറങ്ങിയിരിക്കുന്നത്', ഇടവേള ബാബു പറഞ്ഞു.

Actor idavela babu words about malayala cinema crisis

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES