Latest News

നടൻ ഫഹദ് ഫാസിൽ എന്ത് കൊണ്ടാണ് ടീച്ചറുടെ അവാര്‍ഡ് ഫോട്ടോ പോസ്റ്റ് ചെയ്തത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ; വൈറലായി കുറിപ്പ്

Malayalilife
നടൻ ഫഹദ് ഫാസിൽ എന്ത് കൊണ്ടാണ് ടീച്ചറുടെ അവാര്‍ഡ് ഫോട്ടോ പോസ്റ്റ് ചെയ്തത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ; വൈറലായി കുറിപ്പ്

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ ഫഹദ് ഫാസിൽ.  'കൈയ്യെത്തും ദൂരത്ത്' എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമയിലേക്ക് ചുവട് വച്ചത്. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രമവതരിപ്പിക്കാൻ താരത്തിന് സാധിച്ചിരുന്നു.  കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജയെ വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദ ഇയര്‍ ആയി  തിരഞ്ഞെടുത്തത്.  ഇതേ തുടർന്ന് നടന്‍ ഫഹദ് ഫാസില്‍ മന്ത്രിയുടെ നേട്ടത്തെ പ്രശംസിച്ച് കൊണ്ട് തന്നെ  തന്റെ ഫേസ്ബുക്ക് പേജിന്റെ പ്രൊഫൈല്‍ ചിത്രം വോഗ് ഇന്ത്യയുടെ കവര്‍ ചിത്രം ആക്കുകയും ചെയ്തിരുന്നു. ഇത് ഏറെ ശ്രദ്ധ നേടിയെങ്കിലും  വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായി മാറിയിരുന്നു. അതെസമയം ഇതിനെ സംബന്ധിച്ച് ഒരു കുറിപ്പ് ആണ്  സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. 

ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച  കുറിപ്പിൽ  വിജില്‍ കുര്യാക്കോസ് എന്നയാളാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. ഫഹദിന്റെ ഈ പ്രവൃത്തിക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും കേളേജില്‍ എസ് എഫ് ഐ ബാനറില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജയിച്ച ഫഹദിനെ അറിയുമോ എന്നും വിജില്‍ ചോദ്യമുയർത്തുന്നുണ്ട്. 

കുറിപ്പിന്റെ പൂർണരൂപം 

ഫഹദ് എന്ത് കൊണ്ടാണ് ടീച്ചറുടെ അവാര്‍ഡ് ഫോട്ടോ പോസ്റ്റ് ചെയ്തത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ..അതിന് കാരണം ഫഹദിന്റെ രാഷ്ട്രിയം ആണ്.മഹാരാജാസില്‍ പഠിക്കുന്ന കാലത്ത് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി ആയിരുന്നു ഫഹദ് എന്ന് ആര്‍ക്കെങ്കിലും അറിയുമോ.പിന്നീട് ഉപരി പഠനത്തിനു വേണ്ടി ചേര്‍ന്ന കോളേജില്‍ എസ് എഫ് ഐയുടെ ബാനറില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ച ഫഹദിനെ അറിയുമോ ആര്‍ക്കെങ്കിലും.

ജിബ്‌വ്വ് അതൊക്കെ പോട്ടെ ഫഹദിന്റെ പിതാവ് ഫാസില്‍ എറണാകുളം ലോക്കല്‍ കമ്മറ്റിയില്‍ പ്രവര്‍ത്തിച്ച ചരിത്രം കൊച്ചിയിലെ പഴയ കമ്മി നേതാക്കളൊട് ചോദിച്ചാല്‍ മതി,പറഞ്ഞു തരും.പിന്നീട് സിനിമ മേഖലയില്‍ തിരക്കില്‍ ആയപ്പോള്‍ ലീവ് എടുത്ത് പോയ ആളാണ് ഫാസില്‍..മമ്മുട്ടിയെ രാഷ്ട്രീയത്തിലേക്ക് കൊണ്ട് വന്ന ഫാസിലിന്റെ മകന്‍ തന്നെ അല്ലെ ഫഹദ് ഫാസില്‍.അത് കൊണ്ട് കൂടുതല്‍ ഒന്നും ആഘോഷിക്കേണ്ട കാര്യമില്ല ഇതില്‍.

Read more topics: # Actor fahad fasil. fb note,# vouge
A note about actor fahad fasil

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES