വീണെടുത്ത് നിന്ന് കുതിച്ച് ചാടി ടൊവിനോ തോമസ്; പുത്തൻ വർക്ക് ഔട്ട് വീഡിയോ പങ്കുവച്ച് താരം

Malayalilife
വീണെടുത്ത് നിന്ന് കുതിച്ച് ചാടി ടൊവിനോ തോമസ്; പുത്തൻ വർക്ക് ഔട്ട് വീഡിയോ പങ്കുവച്ച് താരം

ഹൃദ്യമായ ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ച് കൊണ്ട് താരപദവിയിലേക്ക് കുതിച്ചുയര്‍ന്ന അഭിനേതാവാണ് മലയാളികളുടെ സ്വന്തം ടോവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരത്തിന്റെ മുന്നേറ്റം. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ടൊവിനോയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍ നേടിയിരുന്നത്. എല്ലാ തിരക്കുകള്‍ക്ക് ഇടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ വർക്ക് ഔട്ട് വീഡിയോയായാണ്  വൈറലായി മാറുന്നത്. 

സിനിമകളിലെ കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി കഠിനമായ വര്‍ക്കൗട്ടുകള്‍ ചെയ്യാൻ ഒരു മടിയും കാട്ടാത്ത വ്യക്തി കൂടിയാണ്  ടോവിനോ. പലപ്പോഴും സോഷ്യല്‍ മീഡിയയില്‍  താരത്തിന്റെ വർക്ക് ഔട്ട് വിഡിയോകൾ തരംഗമാകാറുണ്ട്.  ഇത്തവണ ജിമ്മില്‍ തന്റെ വര്‍ക്കൗട്ടിനിടയില്‍ പടുകൂറ്റന്‍ ടയറിന് മുകളിലൂടെ ഉയര്‍ന്ന് ചാടാന്‍ ശ്രമിക്കുമ്പോള്‍ മുഖം കുത്തി വീഴുന്ന ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. പിന്നാലെ വീണ്ടും വിജയകരമായി അതിനെ മറികടക്കുന്ന ടൊവിനോയെയും വിഡിയോയിലൂടെ കാണാൻ സാധിക്കുന്നു.  'നിങ്ങള്‍ പിന്മാറുന്നത് വരെ ഞാന്‍ തോറ്റുപോകില്ല' എന്ന ക്യാപ്ഷനോടെയാണ് ടോവിനോ തന്റെ ഈ പുത്തൻ വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. 

അതേസമയം ടോവിനോയുടെ വീഡിയോയ്ക്ക് ചുവടെ നിരവധി കമന്റുകളാണ് ആരാധകരും സഹതാരങ്ങളൂം നൽകിയിരിക്കുന്നത്. തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്‌സിന്‍ പെരാരി, രമേഷ് പിഷാരടി, മണികണ്ഠ രാജന്‍, ബേസില്‍ ജോസഫ്, റീബ മോണിക്ക ജോണ്‍, സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍  എന്നിവരെല്ലാം കമന്റുകൾ നൽകിയിരുന്നു. ആദ്യം സാഷ്ടാംഗം പ്രണമിച്ചത് കാരണം രണ്ടാമത് വീണില്ല എന്നായിരുന്നു പോസ്റ്റിന് ചുവടെ പിഷാരടി  നൽകിയ കമന്റ്. ലോക്ക് ഡൗൺ കാലമായതിനാൽ തന്നെ കുടുംബത്തോടൊപ്പം കഴിഞ്ഞ് പോരുകയാണ് ടോവിനോ. അടുത്തിടെ രണ്ടാമത്തെ കുഞ്ഞ് ജനിച്ച  വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുകയും ചെയ്‌തു.

tovino thomas new work out video goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES