നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് സുരേഷ് ഗോപി. പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവര്‍ത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്. കളിയാട്ടം എന്ന ചിത്രത്തിലൂടെ മികച്ച നടനുളള പുരസ്‌കാരവും താരത്തിന് ലഭിച്ചിരുന്നു. ഭാര്യ രാധികയും ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ് എന്നീ നാലു മക്കളും അടങ്ങുന്നതാണ് സുരേഷ് ഗോപിയുടെ കുടുംബം. താരത്തിന്റെ ഒരു മകള്‍ ലക്ഷ്മി ഒന്നരവയസ്സുളളപ്പോള്‍ ഒരു കാറപകടത്തില്‍ മരണപ്പെട്ടിരുന്നു. മോഹന്‍ലാല്‍ മമ്മൂട്ടി സുരേഷ് ഗോപി എന്നിവരാണ് ഒരു കാലത്ത് സിനിമയില്‍ തിളങ്ങി നിന്നവര്‍. മോഹന്‍ലാലും മമ്മൂക്കയും ഇന്നും സിനിമയിലെ താരരാജാക്കന്മാരായി തുടരുമ്പോള്‍ സുരേഷ്ഗോപി രാഷ്ട്രീയത്തിലേക്ക് കടക്കുകയായിരുന്നു. പിന്നീട് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ താരം ഗംഭീര മടങ്ങി വരവാണ് നടത്തിയത്.
ഇപ്പോള്‍ സിനിമയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. സുരേഷ്‌ഗോപിക്കൊപ്പം എല്ലാ ചടങ്ങുകള്‍ക്കും ഭാര്യ രാധിക ഉണ്ടാകാറുണ്ട്. അഞ്ച് മക്കളുടെ അമ്മയായിട്ടും ഇന്നും രാധിക ചെറുപ്പമായി ഇരിക്കുന്നത് എങ്ങിനെയെന്ന് ആരാധകര്‍ ചോദിക്കാറുണ്ട്. ഗോകുല്‍ സുരേഷ് അല്ലാതെ സുരേഷ് ഗോപിയുടെ മറ്റു മക്കളെക്കുറിച്ച് ആരാധകര്‍ക്ക് വലിയ ധാരണയില്ല. പൊതുപരിപാടിയിലോ ചടങ്ങുകളിലോ ഇവരെ ആരെയും കണ്ടിട്ടില്ല എന്നത് തന്നെ ഇതിന് കാരണം. എന്നാല്‍ ഗോകുല്‍ സുരേഷ് അഭിനയത്തിലേക്കാണ് എത്തിയതെങ്കില്‍ അമ്മയുടെ പാരമ്പര്യം കാത്ത് സൂക്ഷിച്ച് സംഗീതത്തിലേക്കാണ് മകള്‍ ഭാഗ്യ എത്തിയത്. പാട്ടുകാരിയായ ഭാഗ്യ ആല്‍ബങ്ങളിലൂടെ സുപരിചിതയാണ്. എന്നാല്‍ സുരേഷ്ഗോപിക്കൊപ്പം വിവാഹച്ചടങ്ങുകള്‍ക്കോ മറ്റോ വരുമ്പോഴാണ് ഭാവ്നയെ ആരാധകര്‍ കാണാറുളളത്. വല്ലപ്പോഴും മാത്രമാണ് സുരേഷ്ഗോപിയുടെ പെണ്‍മക്കളുടെ ചിത്രങ്ങള്‍ പോലും പുറത്തുവരാറുളളത് എങ്കിലും ഇവര്‍ സിനിമയിലേക്ക് എപ്പോഴാണ് എത്തുന്നതെന്ന് ആരാധകര്‍ ചോദിക്കാറുണ്ട്.
ഇപ്പോള്‍ വേദിക ഫാഷന്‍സിന്റെ വസ്ത്ര മോഡലുകളായി എത്തിയിരിക്കയാണ് സുരേഷ്ഗോപിയുടെ പെണ്‍മക്കള്‍. ഭാവ്നയുടെയും ഭാഗ്യയുടെയും പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. വേദിക ഫാഷന്റെ തുമ്പയും തുളസിയും ഓണം കളക്ഷന്‍സിന്റെ പുതിയ കളക്ഷന്ഡസിലാണ് ഇവര്‍ എത്തിയിരിക്കുന്നത്. പല വെറൈറ്റി ഡിസൈന്‍ ടോപ്പുകളിലും സ്‌കേര്‍ട്ടുളിലും മനോഹരമായ സെറ്റു സാരിയിലുമാണ് താരപുത്രിമാര്‍. കറുപ്പ് നീല മഞ്ഞ തുടങ്ങിയ വ്യത്സ്ത നിറങ്ങളിലെ സെറ്റു സാരിയിലും ബ്ലൗസിലും സുന്ദരികളായിട്ടാണ് ഇവര്‍. ഓരോ വസ്ത്രത്തിനും വ്യത്യസ്തമായ ഹൈയര്‍ സ്റ്റൈലും അക്സസറീസും നല്‍കിയിട്ടുണ്ട്. ഓണം കളക്ഷന്‍സ് ടോപ്പിലും പാവാടയിലും സുന്ദരിയാണ് ഭാവ്നി. ട്രന്‍ഡി എലഗന്റ് സാരികളാണ് ഭാഗ്യ അണിഞ്ഞിരിക്കുന്നത്. ആദ്യമായിട്ടാണ് താരപുത്രിമാരെ മോഡല്‍സായി കാണുന്നത്. വേദിക ഫാഷന്‍സിലൂടെ ഇവര്‍ മോഡലിങ് രംഗത്തേക്ക് ചുവട് വച്ചിരിക്കയാണ്. സുന്ദരികളായി എത്തിയ ഇവര്‍ ഇനി സിനിമയിലേക്കും എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ജയറാമിന്റെ മകളും മോഡലിങ് രംഗത്ത് സജീവമാണ്. ഇത്തവണത്തെ ഓണത്തിന് താരപുത്രിമാര്‍ പുത്തന്‍ ചുവട് വയ്പ്പുമായി എത്തിയിരിക്കയാണോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.