സിനിമാ സീരിയല്‍ താരം അപര്‍ണ നായരെ മരിച്ചനിലയില്‍ കണ്ടെത്തി. കരമന തളിയിലെ വീട്ടിലാണ് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മേഘതീര്‍ത്ഥം, അച്ചായന്‍സ്, മുദ്ദുഗൗ, കോടതിസമക്ഷം ബാലന്‍ വക്കീല്‍, കല്‍ക്കി തുടങ്ങി നിരവധി സിനിമകളിലും ആത്മസഖി, ചന്ദനമഴ, ദേവസ്പര്‍ശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങീ സീരിയലുകളിലും അപര്‍ണ അഭിനയിച്ചിട്ടുണ്ട്. സഞ്ജിത് ആണ് അപര്‍ണയുടെ ഭര്‍ത്താവ്, രണ്ടു മക്കളുണ്ട്.