താര പ്രഭയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും ആത്മീയ പാതയിലേക്ക് തിരിഞ്ഞ ബോളിവുഡ് നടിയാണ് സനാ ഖാന്‍. ബോളിവുഡ് ചിത്രങ്ങളിലൂടെയും തമിഴ് സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് പരിചിതയാണെങ്കിവും സനാ ഖാനെ ഓര്‍ത്തിരിക്കുന്നത് സില്‍ക്ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ മലയാളം സിനിമ ക്ലൈമാക്സിലെ നായിക കഥാപാത്രത്തിലൂടെയാണ്.ബിഗ് ബോസ് മത്സരാര്‍ത്ഥിയും മോഡലും നടിയുമായ സന ഖാന് ഇപ്പോള്‍ ജീവിതത്തിലെ പ്രധാന സന്തോഷം ആരാധകരുമായി പങ്ക് വച്ചിരിക്കുകയാണ്.
താന്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി എന്ന വിവരം സനാ ഖാന്‍ പുറംലോകത്തെ അറിയിച്ചത്‌നവജാത ശിശുവിന്റെ ഇളം കൈകള്‍ ഉള്‍പ്പെടുത്തി ദൈവീകമായ ചില വാക്കുകള്‍ കൂടി എഴുതി ചേര്‍ത്ത വീഡിയോയിലൂടെയാണ്. കുറിപ്പിലൂടെ താരം ദൈവത്തിന് നന്ദി പറയുകയും ഒരു ആണ്‍കുഞ്ഞിനെ ലഭിച്ചതിന്റെ സന്തോഷത്തെ കുറിച്ച് വാചാലയാവുകയും ചെയ്തു.
ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ മുഫ്തി അനസാണ് സനയുടെ ഭര്‍ത്താവ്.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത.2020 നവംബര്‍ മാസത്തില്‍ ആയിരുന്നു താരം വിവാഹിതയാകുന്നത്.
ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ ആറാം സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥിയുമായിരുന്ന സന സെക്കന്‍ഡ് റണ്ണര്‍ അപ്പും ആയിരുന്നു. 2020 ഒക്ടോബറില്‍ ആണ് സിനിമാ മേഖല പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതായും ആത്മീയതയുടെ പുതിയ വഴി തിരഞ്ഞെടുക്കുന്നതായും സന ഖാന്‍ അറിയിച്ചത്.