റേച്ചലിന് ഒരു കാമുകനെ വേണം..! ഒരു പെണ്‍സുഹൃത്തിനെയും..!  ഹണി റോസ് നായികയാകുന്ന എബ്രിഡ് ഷൈന്‍ ചിത്രം റേച്ചല്‍ കാസ്റ്റിംഗ് കോള്‍ 

Malayalilife
 റേച്ചലിന് ഒരു കാമുകനെ വേണം..! ഒരു പെണ്‍സുഹൃത്തിനെയും..!  ഹണി റോസ് നായികയാകുന്ന എബ്രിഡ് ഷൈന്‍ ചിത്രം റേച്ചല്‍ കാസ്റ്റിംഗ് കോള്‍ 

സോഷ്യല്‍ മീഡിയയില്‍ മലയാളികളെ ഞെട്ടിത്തരിപ്പിച്ച് കൊണ്ടാണ് ഹണി റോസ് നായികയാകുന്ന റേച്ചല്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത്. കൈയ്യില്‍ വെട്ടുക്കത്തിയുമായി ഇറച്ചിവെട്ടുക്കാരിയായി ഹണി റോസിനെ കണ്ടപ്പോള്‍ പ്രേക്ഷകര്‍ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെട്ടുപോയി. മലയാളിക്ക് ഏറെ പ്രിയപ്പെട്ട സംവിധായകന്‍ എബ്രിഡ് ഷൈന്‍ നിര്‍മ്മാതാവിന്റെ വേഷമണിയുന്ന ഈ ചിത്രത്തിലൂടെ ആനന്ദിനി ബാല എന്ന പുതുമുഖ സംവിധായികയും കഥാകൃത്തും കവിയുമായ രാഹുല്‍ മണപ്പാട്ട് എന്ന പുതുമുഖ തിരക്കഥാകൃത്തും മലയാള സിനിമ ലോകത്തേക്ക് കടന്നുവരികയാണ്. 

ഇപ്പോഴിതാ റേച്ചലിന് ഒരു കാമുകനെ തേടിയുള്ള കാസ്റ്റിംഗ് കോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. സ്‌ക്രീന്‍ ഏജ് 28നും 30നും ഇടയിലാണ് കാമുകന് വേണ്ടത്. കൂടാതെ 40 - 45 വയസ്സ് പ്രായം വരുന്ന റേച്ചലിന്റെ സുഹൃത്തിന്റെ റോളിലേക്കും ഒരു സ്ത്രീയെ ആവശ്യമുണ്ട്. താല്പര്യമുള്ളവര്‍ 9074817162, 9048965955, 7907831279 എന്നീ നമ്പറുകളില്‍ കോണ്‍ടാക്ട് ചെയ്യുക. ആഗസ്റ്റ് 2,3 തീയതികളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ കൊച്ചി വെണ്ണലയിലുള്ള ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിന് സമീപമുള്ള മാറ്റിനി ലൈവില്‍ വെച്ചാണ് ഓഡിഷന്‍ നടത്തുക. 

ബാദുഷ പ്രൊഡക്ഷന്‍സ്, പെന്‍ & പേപ്പര്‍ ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ ബാദുഷ എന്‍ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാഹുല്‍ മണപ്പാട്ടിന്റെ കഥക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു.  അങ്കിത് മേനോനാണ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നത്. MR രാജാകൃഷ്ണന്‍ സൗണ്ട് മിക്സും ശ്രീ ശങ്കര്‍ സൗണ്ട് ഡിസൈനും ചെയ്യുന്നു. ചന്ദ്രു ശെല്‍വരാജാണ് സിനിമാട്ടോഗ്രാഫര്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ + എം ബാവ, എഡിറ്റിംഗ് - മനോജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - മഞ്ജു ബാദുഷ, നീതു ഷിനോയ്, ലൈന്‍ പ്രൊഡ്യൂസര്‍ - പ്രിജിന്‍ ജെ പി,ഡിസൈന്‍ & മോഷന്‍ പോസ്റ്റര്‍ - ടെന്‍ പോയിന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - മാറ്റിനി ഫൈവ്, അനൂപ് സുന്ദരന്‍,പി ആര്‍ ഓ- എ എസ് ദിനേശ്.

rachel casting call honey rose movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES