നാല് വര്‍ഷത്തിന് ശേഷം മമ്മൂക്കയ്ക്കൊപ്പം എന്റെ ഫാന്‍ മൊമന്റ്; എന്നത്തേയും പോലെ തന്നെ മമ്മൂക്ക നമ്മളെ ആകര്‍ഷിക്കുന്നു; സംസ്ഥാന അവാര്‍ഡ് നേടിയ മമ്മൂട്ടിയെ നേരില്‍ കണ്ട് അഭിനന്ദിച്ച് പ്രാചി തെഹ്‌ലാന്‍ 

Malayalilife
നാല് വര്‍ഷത്തിന് ശേഷം മമ്മൂക്കയ്ക്കൊപ്പം എന്റെ ഫാന്‍ മൊമന്റ്; എന്നത്തേയും പോലെ തന്നെ മമ്മൂക്ക നമ്മളെ ആകര്‍ഷിക്കുന്നു; സംസ്ഥാന അവാര്‍ഡ് നേടിയ മമ്മൂട്ടിയെ നേരില്‍ കണ്ട് അഭിനന്ദിച്ച് പ്രാചി തെഹ്‌ലാന്‍ 

മ്മൂട്ടി ചിത്രമായ മാമാങ്കത്തിലൂടെ മലയാളികളുടെ മനസ്സ് കവര്‍ന്ന താരമാണ് പ്രാചി തെഹ്ലാന്‍. ഇന്ത്യന്‍ നെറ്റ്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍ താരം കൂടിയാണ് പ്രാചി. ഇപ്പോളിതാ മമ്മൂട്ടിക്ക് ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം നേടിയപ്പോള്‍ പ്രാചി മമ്മൂട്ടിയെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിച്ചിരിക്കുകയാണ്.  

ഇപ്പോഴിതാ, നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പ്രിയപ്പെട്ട നടനൊപ്പം സമയം ചിലവഴിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് പ്രാചി തെഹ്ലാന്‍. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചുകൊണ്ടാണ് പ്രാചി ഇക്കാര്യം അറിയിച്ചത്.

'നാല് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒരു ഫാന്‍ മൊമന്റ്. കൊച്ചിയില്‍ ഉള്ളപ്പോള്‍ അദ്ദേഹത്തെ ഒന്ന് ചെന്ന് കണ്ട് അഭിനന്ദനം അറിയിക്കാതിരിക്കുന്നത് എങ്ങനെ? അദ്ദേഹത്തിന്റെ അടുത്ത് ആയിരിക്കുമ്പോള്‍ നമ്മുടെ ചുണ്ടില്‍ നിന്ന് പുഞ്ചിരി മായില്ല. അദ്ദേഹത്തോട് ഒരു ആരാധനയോടെയാവും നമ്മള്‍ നില്‍ക്കുക. ഒരു ഹ?ഗ് ഞാന്‍ ചോദിച്ചു. എനിക്കത് കിട്ടുകയും ചെയ്തു'', ചിത്രത്തിനൊപ്പം പ്രാചി ട്വിറ്ററില്‍ കുറിച്ചു.

prachi tehlan met mammootty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES